മൂന്നിലവ് പഞ്ചായത്തിലെ മോസ്കോ പ്രദേശത്ത് ശുദ്ധജലക്ഷാമമെന്ന് ആക്ഷേപമുയരുന്നു. വേൽക്കാലം ആരംഭിക്കുമ്പോൾതന്നെ വെള്ളത്തിനായുള്ള നെട്ടോട്ടത്തിലാണ് പ്രദേശവാസികൾ. എരുമാപ്ര വാർഡിൽ പെട്ട ഒറ്റപ്പെട്ട പ്രദേശമായ ഇവിടെ ജനങ്ങൾക്ക് ആശ്രയിക്കാവുന്ന കുടിവെള്ള പദ്ധതികളും നിലവില്ല. പട്ടികവർഗക്കാരായ ആളുകൾ മാത്രമാണ് ഇവിടെ താമസിക്കുന്നത്. പൈപ്പ് കണക്ഷൻ ലഭ്യമല്ലാത്ത ഇവിടെ മഴക്കാലത്ത് തന്നെ ആളുകൾ ശേഖരിച്ച് വയ്ക്കുന്ന വെള്ളം മാത്രമാണ് ആശ്രയം. ഉയർന്ന പ്രദേശമായ ഇവിടെ ആവശ്യമായ ശുദ്ധജല സ്രോതസ് ഇല്ലാത്തതും പദ്ധതികൾ ആരംഭിക്കാൻ തടസ്സമാകുന്നുണ്ട്. കയറ്റപ്രദേശമായതിനാൽ വാഹനത്തിലെത്തിക്കുന്ന വെള്ളം വഴിയിൽ നഷ്ടമാകുന്ന അവസ്ഥയാണെന്നും Read More…
വെള്ളികുളം: വെള്ളികുളംസെൻ്റ് ആൻ്റണീസ് സൺഡേ സ്കൂളിൻ്റ 2025 അധ്യയന വർഷത്തിലെ പ്രഥമ രക്ഷാകർത്തൃ സമ്മേളനം സ്കൂൾ ഹാളിൽ വെച്ച് നടത്തപ്പെട്ടു. ഹെഡ്മാസ്റ്റർ ജോമോൻ ജോർജ് കടപ്ളാക്കൽ മീറ്റിങ്ങിൽ അധ്യക്ഷത വഹിച്ചു. വികാരി ഫാ.സ്കറിയ വേകത്താനം രക്ഷാകർത്തൃ സമ്മേളനം ഉദ്ഘാടനം ചെയ്തു.”മാറുന്ന കാലഘട്ടത്തിൽ കുട്ടികളുടെ ശിക്ഷണം” എന്ന വിഷയത്തെക്കുറിച്ച് പാലാ സെൻ്റ് തോമസ് ബിഎഡ് കോളേജ് പ്രിൻസിപ്പാൾ ഡോ. റ്റി. സി തങ്കച്ചൻ ക്ലാസ് നയിച്ചു തുടർന്ന് ചർച്ച നടത്തി. പുതിയ പ്രവർത്തന വർഷത്തിലെ പിടിഎ ഭാരവാഹികളെ സമ്മേളനത്തിൽ Read More…
വയനാട് മേപ്പാടി,മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്കായി കൈത്താങ്ങാകുവാൻ കെ സി വൈ എൽ ന്റെ നേതൃത്വത്തിൽ ലോകമെമ്പാടുമുള്ള ക്നാനായ യുവത. ദുരിത ബാധിതരായി ക്യാമ്പുകളിലും, മറ്റിടങ്ങളിലുമായി കഴിയുന്നവർക്ക് സഭ സംവിധാനങ്ങളോട് ചേർന്നു പുനരധിവാസം (ഭവനനിർമ്മാണം, കുട്ടികളുടെ വിദ്യാഭ്യാസം etc…)ലഭ്യമാക്കുവാൻ കെ സി വൈ എൽ കോട്ടയം അതിരൂപത നേതൃത്വം നൽകാൻ കെ സി വൈ എൽ അതിരൂപത സിന്ഡിക്കേറ്റ് യോഗം തീരുമാനിക്കുകയും kcyl പുനരാധിവാസ ഫണ്ട് രൂപീകരിക്കാൻ തീരുമാനിക്കുകയും ചെയ്തു. Kcyl അതിരൂപത പ്രസിഡന്റ് Read More…