മുണ്ടക്കയം: നാഷണൽ ഹൈവേ 183 ൽ മുണ്ടക്കയത്തുനിന്ന് ആരംഭിച്ച് വാഗമണ്ണിലേക്ക് പുതിയ റോഡ് യാഥാർത്ഥ്യമാകുന്നു. നിലവിൽ ഇളംകാടിന് സമീപം വല്യേന്ത വരെ എത്തിനിൽക്കുന്ന റോഡ് തുടർന്ന് പുതുതായി 7 കിലോമീറ്റർ നിർമ്മിച്ചാണ് വാഗമണ്ണിൽ എത്തിച്ചേരുക.
ഇതിനായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ മുൻകൈയെടുത്ത് സംസ്ഥാന ബഡ്ജറ്റിൽ രണ്ട് ഘട്ടമായി 17 കോടി രൂപ അനുവദിപ്പിച്ചിരുന്നു. ടി തുക വിനിയോഗിച്ചാണ് ഇപ്പോൾ റോഡ് നിർമ്മാണം നടത്തുന്നത്.
നിർമ്മാണത്തിന്റെ ഔപചാരിക ഉദ്ഘാടനം 18 ശനിയാഴ്ച 4 മണിക്ക് ഇളങ്കാട് ബസ്റ്റാൻഡിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ യുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ വച്ച് പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി അഡ്വ.പി.എ മുഹമ്മദ് റിയാസ് നിർവഹിക്കും. ആന്റോ എം.പി മുഖ്യപ്രഭാഷണം നടത്തും.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജോയ് ജോസ് സ്വാഗതം ആശംസിക്കും. കെ.ജെ തോമസ് എക്സ് എംഎൽഎ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് , ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി. ആർ അനുപമ, ജില്ലാ പഞ്ചായത്ത് അംഗം ശുഭേഷ് സുധാകരൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി സുധീർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അനു ഷിജു, പി. എസ് സജിമോൻ, കെ.എൻ വിനോദ്, ജെസ്സി ജോസ്, ജേക്കബ് ചാക്കോ,
എം.വി ഹരിഹരൻ, രജനി സലീലൻ, സിന്ധു മുരളീധരൻ, ആൻസി അഗസ്റ്റിൻ, മായ റ്റി. എൻ, സൗമ്യ ഷമീർ, കെ.എസ് മോഹനൻ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കന്മാരും, സാമൂഹ്യ സാംസ്കാരിക നേതാക്കളുമായ പി.കെ സണ്ണി, ജിജോ കാരക്കാട്, ടി. പി റഷീദ്, പി.സി സൈമൺ, കൊപ്ളി ഹസൻ , സജീവ് കെ. എൻ, സജിമോൻ കൈപ്പൻ പ്ലാക്കൽ, കെ.എം അഷറഫ്, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരായ ജയരാജ് ടി എസ്, രാഗിണി എൽ തുടങ്ങിയവർ പ്രസംഗിക്കും.