മുണ്ടക്കയം: നഗരത്തിൽ സ്വകാര്യ വ്യക്തിയുടെ കിണറിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. പഴയ ഗാലക്സി തിയറ്ററിനു സമീപമാണ് സംഭവം. പുരുഷന്റേതെന്ന് തോന്നുന്ന മൃതദേഹം കമിഴ്ന്ന് കിടക്കുന്ന നിലയിലാണ്. വാടകയ്ക്ക് നൽകിയിരുന്ന വീടിനു സമീപത്തെ കിണറിൽ നിന്നും രാവിലെ വെള്ളം പമ്പ് ചെയ്തപ്പോൾ ദുർഗന്ധം വമിക്കുകയും തുടർന്ന് നടത്തിയ പരിശോധനയിൽ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. പൊലീസിന്റെയും ഫയർഫോഴ്സിന്റെയും നേതൃത്വത്തിൽ മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു.
മുണ്ടക്കയം : ഇളംപ്രാമലയ്ക്ക് സമീപം പൊതുസ്ഥലത്ത് നട്ടുവളർത്തിയ നിലയിൽ കണ്ടെത്തിയ കഞ്ചാവ് ചെടി പൊൻകുന്നം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.ബി ബിനുവിന്റെ നേതൃത്വത്തിൽ കേസ് രജിസ്റ്റർ ചെയ്തു. 78 സെന്റീമീറ്റർ ഉയരത്തിലുള്ള കഞ്ചാവ് ചെടിയാണ് കണ്ടെത്തിയത്. പ്രതിയെ കണ്ടെത്തുന്നതിനായി ഈ സ്ഥലത്ത് വൈകുന്നേരങ്ങളിൽ വന്ന് പോകുന്നവരെയും, സ്ഥിരമായി കൂട്ടംകൂടുന്നവരെയും സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി.എ.നജീബ്, സിവിൽ എക്സൈസ് ഓഫീസർ മധു.കെ.ആർ എന്നിവരും റെയ്ഡിൽ പങ്കെടുത്തു.
മുണ്ടക്കയം: രണ്ടാം വാർഡ് 12 ഏക്കർ താഴെ ഭാഗത്തെ കുറച്ചു ആളുകൾ മാത്രമായി രണ്ടു പതിറ്റണ്ടായി തുടരുന്ന ശ്രമധാന പ്രവർത്തനങ്ങൾ പഞ്ചായത്ത് മെമ്പർ സി വി അനിൽകുമാർ നേതൃത്വം നൽകിയതോടെ റോഡ് യാഥാർദ്യമായി. മണിമലയാർ തീരത്തിലൂടെ ഒരു റോഡ് എന്ന സ്വപ്നം സന്നദ്ധ സംഘടനകളും, പഞ്ചായത്തും ഒത്തൊരുമിച്ചപ്പോൾ ദുരിത നാളുകൾക്കു വിരാമം ആയി. മരിച്ചവരെ തോളിൽ ഏറ്റി കൊണ്ടുപോകേണ്ട ദുരിതത്താൽ, പലരും വീടൊഴിഞ്ഞു. കുറേ വീടുകൾ പ്രളയത്തിലും ഒലിച്ചു പോയതോടെ അവശേഷിക്കുന്നവർ തീർത്തും ഒറ്റപ്പെട്ടിരുന്നു. എന്നാൽ പുതു Read More…