moonilavu

മൂന്നിലവ് സെന്റ്.പോൾസ് സ്കൂളിൽ സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു

മൂന്നിലവ്: മാതൃരാജ്യത്തിന്റെ 79ാമത് സ്വാതന്ത്ര്യദിനം വലിയകുമാരമംഗലം സെന്റ്. പോൾസ് ഹയർ സെക്കൻഡറി സ്കൂളിൽ സമുചിതമായി ആഘോഷിച്ചു.
Kerala State Ex Service league-ന്റെ സഹകരണത്തോടെയാണ് ഈ വർഷത്തെ ആഘോഷപരിപാടികൾ നടത്തിയത്.സ്കൂൾ മാനേജർ റവ.ഫാ. കുര്യൻ തടത്തിൽ ദേശീയപതാക ഉയർത്തി.

സ്കൂൾ പ്രിൻസിപ്പൽ ശ്രീ. ബിനോയി ജോസഫ് സ്വാഗതം ആശംസിച്ച യോഗത്തിൽ വച്ച് സർവ്വീസിൽ നിന്നും വിരമിച്ച സൈനികരെ റവ.ഫാ. കുര്യൻ തടത്തിൽ പൊന്നാട അണിയിച്ചു. ശ്രീ. V.T ചാക്കോ, കുമാരി. റിയാമോൾ അലക്സ് , മാസ്റ്റർ. ആരോൺ അനൂപ് എന്നിവർ പ്രസംഗിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി. ലിൻസി സെബാസ്റ്റ്യൻ നന്ദി അർപ്പിച്ച് സംസാരിച്ചു.

ആഘാഷ പരിപാടികളോട് അനുബന്ധിച്ച് കുട്ടികൾക്കായി ദേശഭക്തിഗാനമത്സരം, ദേശീയപതാക നിർമ്മാണമത്സരം തുടങ്ങിയവ നടത്തി.

Leave a Reply

Your email address will not be published. Required fields are marked *