moonilavu

മൂന്നിലവ് സെന്റ്. പോൾസ് സ്കൂളിൽ വാർഷികാഘോഷം നടത്തി

മൂന്നിലവ്: വലിയകുമാരമംഗലം സെന്റ്. പോൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വാർഷികാഘോഷപരിപാടികൾ 2026 ജനുവരി 13 ചൊവ്വാഴ്ച രാവിലെ 10.30 ന് സ്കൂൾ ഹാളിൽ വച്ച് നടത്തി. സ്കൂൾ മാനേജർ റവ.ഫാ. കുര്യൻ തടത്തിൽ അധ്യക്ഷത വഹിച്ച യോഗം ശ്രീ.മാണി സി കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി.ബിന്ദു സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി. മൂന്നിലവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷേർളി രാജു സ്കോളർഷിപ്പുകൾ വിതരണം ചെയ്തു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ.സ്റ്റാൻലി മാണി, മൂന്നിലവ് ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ.ഷെയ്സ് ജോസഫ്, പിടിഎ പ്രസിഡണ്ട് ശ്രീ.റോബിൻ എഫ്രേം തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

ശ്രീ. ലിബീഷ് മാത്യു റിപ്പോർട്ട് അവതരിപ്പിച്ചു.പ്രിൻസിപ്പൽ ശ്രീ.ബിനോയ് ജോസഫ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ.പ്രിൻസ് അലക്സ് നന്ദിയും അർപ്പിച്ച് സംസാരിച്ചു. ഉച്ചകഴിഞ്ഞ് കുട്ടികളുടെ വിവിധ കലാപരിപാടികൾ അവതരിപ്പിക്കപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *