മൂലമറ്റം : സെൻറ് ജോർജ് യു.പി സ്കൂളിൻ്റെ ഒരു വർഷം നീണ്ടുനിന്ന പ്ലാറ്റിനം ജൂബിലിയാഘോഷങ്ങളുടെ സമാപനം ഫെബ്രുവരി 5 , 6 തീയതികളിൽ നടക്കും . 5 ന് രാവിലെ 10 ന് കിഡ്സ് ഫെസ്റ്റ് ഗ്രീൻ വിഷൻ കേരള സംസ്ഥാന സെക്രട്ടറി ജോൺസൺ കറുകപ്പിള്ളിൽ ഉദ്ഘാടനം ചെയ്യും.
മൂലമറ്റം ഫൊറോന പള്ളി സഹവികാരി ഫാ : തോമസ് താന്നിമലയിൽ അധ്യക്ഷത വഹിയ്ക്കും. ഹെഡ്മിസ്ട്രസ് സിസ്റ്റർ ഗ്രെയിസ് , സിസ്റ്റർ ബെൻസി എന്നിവർ പ്രസംഗിക്കും . ഉച്ചകഴിഞ്ഞ് കലാവിരുന്ന്. 6 ന് ഉച്ച കഴിഞ്ഞ് 1.30 മുതൽ സംഗീത – നൃത്ത അരങ്ങേറ്റം . 3 ന് ജൂബിലി സമാപന സമ്മേളനം പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും.
ജൂബിലി സ്മാരക പ്രവേശന കവാടത്തിൻ്റെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും . ഡീൻ കുര്യാക്കോസ് എം.പി ജൂബിലി സന്ദേശം നൽകി കൊടിമരം ഉദ്ഘാടനം ചെയ്യും. മാനേജർ ഫാ : കുര്യൻ കാലായിൽ അധ്യക്ഷത വഹിക്കും.
സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപിക സിസ്റ്റർ നിർമലയുടെ ഫോട്ടോ അനാച്ഛാദനവും സന്ദേശവും കോർപ്പറേറ്റ് സെക്രട്ടറി ഫാ : ജോർജ് പുല്ലുകാലായിൽ നടത്തും . എ ഡി എം ഷൈജു പി ജേക്കബ് ജാലകം പത്രപ്രകാശനവും ജേതാക്കളെ ആദരിക്കലും നടത്തും.
ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ എസ് വിനോദ് , വാർഡ് മെംബർ ഉഷ ഗോപിനാഥ് , എ.ഇ ഒ ആഷിമോൾ കുര്യാച്ചൻ , എസ് എച്ച് പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ മെർളിൻ അരീപ്ലാക്കൽ , എസ് എ ബി എസ് പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ മെറീന ഞാറക്കാട്ടിൽ, ഹെഡ്മിസ്ട്രസ് സിസ്റ്റർ ഗ്രെയിസ് , ജൂബിലി ജനറൽ കൺവീനർ റോയ് ജെ കല്ലറങ്ങാട്ട് , പി.റ്റി .എ പ്രസിഡൻറ് സിനോയി താന്നിക്കൽ, എസ് എസ് ജി കൺവീനർ ഫ്രാൻസീസ് കരിമ്പാനി എന്നിവർ പ്രസംഗിക്കും.
സ്കൂൾ സ്ഥാപിക്കുന്നതിനു നേതൃത്വം നൽകിയവരുടെ പിൻതലമുറയെയും മുൻ പി.റ്റി . എ പ്രസിഡൻ്റുമാരെയും ചടങ്ങിൽ ആദരിക്കും. പ്ലാറ്റിനം കൾച്ചറൽ ഗാല 25 ഉം അരങ്ങേറും.