മുണ്ടക്കയം: വടക്കേമലപുല്ലുമറ്റത്തിൽ തോമസ് ജോസഫ് (അപ്പച്ചൻ- 80) നിര്യാതനായി. സംസ്ക്കാര ശുശ്രൂഷകൾ ഇന്ന് (18-6-25) ഉച്ചക്ക് 12.30 ന് കാഞ്ഞിരപ്പള്ളിയിലെ വീട്ടിൽ ആരംഭിച്ച് ഉച്ച കഴിഞ്ഞ് മൂന്നിന് വടക്കേമല സെൻ്റ് സെബാസ്റ്റ്യൻസ്പള്ളി സെമിത്തേരിയിൽ
പൂഞ്ഞാർ: പാതാമ്പുഴ ചെമ്പൻകുളം സി.കെ രാജപ്പൻ (75) നിര്യാതനായി. സംസ്കാരം നടത്തി. എസ്.എൻ.ഡി.പി യോഗം 5951-ാം നമ്പർ പാതാമ്പുഴ ശാഖാ സ്ഥാപക പ്രസിഡൻ്റ്, പൂഞ്ഞാർ 108-ാം നമ്പർ ശാഖാ മുൻ വൈസ് പ്രസിഡൻ്റ് എന്നീ നിലയിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ തങ്കമ്മ മേലുകാവ് പുത്തൻപുരയിൽ കുടുംബാംഗം. മക്കൾ: നിഷ, നിബു (എച്ച്.ആർ മാനേജർ പോപ്പുലർ മാരുതി കോട്ടയം), നിൽഡാ മരുമക്കൾ: ജോഷി കുടിലുംമറ്റത്തിൽ പയപ്പാർ, പ്രീനു കുന്നേൽപറമ്പിൽ ആർപ്പൂക്കര, അരുൺ നികർത്തിയിൽ ചേർത്തല.
മുണ്ടക്കയം :പറത്താനം കടുവുങ്കൽ കെ.സി.ജോർജ് (ശൂരനാട്ട് ജോർജ് 70 ) നിര്യാതനായി മൃതസംസ്കാര ശുശ്രൂഷകൾ ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് സ്വഭവനത്തിൽ ആരംഭിച്ച് പറത്താനം വ്യാകുലമാതാപള്ളി സെമിത്തേരിയിൽ. പിതാവ് :പരേതനായ തര്യൻ ചാക്കോ (ശൂരനാട്ട് ചാക്കോ ചേട്ടൻ ): പരേതയായ മറിയക്കുട്ടി ചാക്കോ ഭാര്യ: മേരി ജോർജ്. മക്കൾ: ജോജോ ജോർജ്,മരുമകൾ: സിന്ധു ജോജോ. കൊച്ചുമക്കൾ: ഡോണാ, ഡെന്നാ, ഡെന്നീസ്. കേരള ടുഡേ ഓൺലൈൻ ന്യൂസ് എക്സിക്യുട്ടീവ് എഡിറ്റർ വിപിൻ രാജു ശൂരനാടൻ പരേതൻ്റ സഹോദര പുത്രനാണ്.