മൂന്നിലവ് : റീബിൽഡ് കേരള – പ്രോഗ്രാം ഫോർ റിസൾട്ട്സ് (RKI-PforR-DLI-5) പദ്ധതിയുടെ ഭാഗമായി ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കൈകാര്യശേഷി വർധിപ്പിക്കുക, സമൂഹാധിഷ്‌ഠിത ദുരന്തനിവാരണം സാധ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെ, ദേശീയ ദുരന്തനിവാരണ അതോറിറ്റി,
സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി എന്നിവയുടെ നിർദേശങ്ങളും മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് കില, കോട്ടയം ജില്ലാ ദുരന്തനിവാരണ അതോറിറ്റി എന്നിവ സംയുക്തമായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട്
ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി, മൂന്നിലവ്, തലനാട്, തീക്കോയി, മേലുകാവ്, പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, എന്നീ ഗ്രാമപഞ്ചായത്തുകൾക്കായി ഉരുൾപൊട്ടൽ പ്രതിരോധ തയ്യാറെടുപ്പ് പരിശീലനം ഇന്ന് (മാർച്ച് 28, 2025, വെള്ളിയാഴ്ച്ച) രാവിലെ 10 മണി മുതൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.
പ്രസ്തുത പരിശീലനത്തിനായി കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിലെ മൂന്നിലവ് ഗ്രാമപഞ്ചായത്ത് (മൂന്നാം വാർഡ്) മേച്ചാൽ പ്രദേശം തിരഞ്ഞെടുക്കുകയും, ഈ പ്രദേശത്തിൻറെ നൂറു മീറ്റർ ചുറ്റളവിൽ താമസിക്കുന്ന എല്ലാ വിഭാഗം ആളുകളെയും വീടുകളിൽ നിന്നു ഒഴിപ്പിക്കുകയും

പ്രസ്‌തുത സമയത്ത് ചിട്ടയോടുകൂടി ഇത്തരം ഒഴിപ്പിക്കൽ പ്രക്രിയ നടത്തുവാൻ ദുരന്ത പ്രതികരണ സമയത്ത് പ്രവർത്തിക്കുന്ന എല്ലാ വകുപ്പുകൾക്കും പൊതു സമൂഹത്തിനും അവബോധം സൃഷ്ടിക്കുകയും ദുരന്തങ്ങളെ എങ്ങനെ അഭിമുഖീകരിക്കണം എന്നത് സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പുകളുടെ നേതൃത്വത്തിൽ പരിശീലനം നൽകുകയും ചെയ്യുന്നു.