ഈരാറ്റുപേട്ട : അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ നേതൃത്വം നൽകുന്ന ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്റ്റിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പ്രതിഭാ പുരസ്കാരവും എം.എൽ.എ എക്സലൻസ് അവാർഡ് വിതരണവും ഞായറാഴ്ച നടക്കും.
ഉച്ചകഴിഞ്ഞ് 2 മണിക്ക് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന ചടങ്ങ് തദ്ദേശസ്വയംഭരണ, എക്സൈസ്, പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും.
ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ എല്ലാ കുട്ടികൾക്കും കൂടാതെ സിവിൽ സർവീസ് റാങ്ക് ജേതാക്കളായ സോണറ്റ് ജോസ്, നസ്രിൻ പി. ഫസീം, യൂണിവേഴ്സിറ്റി പരീക്ഷകളിൽ വിവിധ വിഷയങ്ങൾക്ക് റാങ്ക് നേടിയവർ, പി.എച്ച്.ഡി ലഭിച്ചവർ, തുടങ്ങിയവർക്ക് പ്രതിഭാ പുരസ്കാരവും, എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ 100% വിജയം കൈവരിച്ച സ്കൂളുകൾക്കും എക്സലൻസ് അവാർഡ് വിതരണം ചെയ്യും.
അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ചടങ്ങിൽ അധ്യക്ഷത വഹിക്കും. റാന്നി എം.എൽ.എ പ്രമോദ് നാരായണൻ മുഖ്യപ്രഭാഷണം നടത്തും. കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് ഐ.പി.എസ് അവാർഡുകൾ വിതരണം ചെയ്യും.
സിവിൽ സർവീസ് റാങ്ക് ജേതാക്കളായ സോണറ്റ് ജോസ്, നസ്രിൻ പി. ഫസീം എന്നിവർ മോട്ടിവേഷണൽ പ്രഭാഷണങ്ങൾ നടത്തും. ഫ്യൂച്ചർ സ്റ്റാർസ് അഡ്വൈസറി ബോർഡ് മെമ്പർ ജോർജുകുട്ടി ആഗസ്തി സ്വാഗതം ആശംസിക്കും. ഡയറക്ടർ ഡോ. ആൻസി ജോസഫ് ആമുഖപ്രസംഗം നടത്തും.
ജില്ലാ ആസൂത്രണ സമിതി അംഗം കെ. രാജേഷ്, കോളേജ് പ്രിൻസിപ്പൽ ഡോ. സീമോൻ തോമസ്, ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർപേഴ്സൺ സുഹറ അബ്ദുൽ ഖാദർ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെർണ്ണാണ്ടസ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.ആർ അനുപമ, അഡ്വ. ശുഭേഷ് സുധാകരൻ,
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ. സാജൻ കുന്നത്ത്, ഹയർസെക്കൻഡറി റീജണൽ ഡെപ്യൂട്ടി ഡയറക്ടർ വിജി പി.എൻ, കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ല ഓഫീസർ റോഷ്‌ന അലിക്കുഞ്ഞ്, കാഞ്ഞിരപ്പള്ളി എഇഒ സുൽഫിക്കർ, ഈരാറ്റുപേട്ട എ ഇ ഒ ഷംല ബീവി, നിയോജക മണ്ഡലത്തിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.കെ ശശികുമാർ, രേഖ ദാസ്, ബിജോയ് മുണ്ടുപാലം,ജാൻസി സാബു, മറിയാമ്മ സണ്ണി, സ്കറിയ പൊട്ടനാനി , ഗീത നോബിൾ, ജോർജ് മാത്യു, കെ.സി ജെയിംസ്, വാർഡ് മെമ്പർ ഷാലിമ്മ ജെയിംസ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കും.
ഫ്യൂച്ചർ സ്റ്റാർസ് സെക്രട്ടറി സുജ എം.ജി കൃതജ്ഞത പ്രകാശിപ്പിക്കും. ഫ്യൂച്ചർ സ്റ്റാർസ് എക്സിക്യൂട്ടീവ് അംഗങ്ങളായ അഭിലാഷ് ജോസഫ്, ബിനോയി സി.ജോർജ്,ഡോ. മാത്യു കണമല, നിയാസ് എം.എച്ച്,ആർ. ധർമ്മ കീർത്തി, പിപിഎം നൗഷാദ്, നോബി ഡോമിനിക്, എലിസബത്ത് തോമസ്, ഖലീൽ മുഹമ്മദ്, മാർട്ടിൻ ജെയിംസ്, ഡൊമിനിക് കല്ലാടൻ,ഡോ. ജിപ്സൺ വർഗീസ്, പ്രിയാ ബേബി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.