pala

മുനമ്പം വഖഫ് ഭീകരതയ്‌ക്കെതിരെ പാലായിൽ പ്രതിഷേധ ജ്വാല

പാലാ: നാല് തലമുറയായി ജീവിച്ച മണ്ണിൽ നിന്നും വഖഫ് കരിനിയമത്തിൻ്റെ കരാളഹസ്തങ്ങളിൽ നിന്നും ഒരു ജനതയെ രക്ഷിക്കാൻ, സ്വന്തം മണ്ണിൽ ജീവിക്കാനുള്ള മുനമ്പം നിവാസികളുടെ അവകാശ പോരാട്ടത്തിന് പിന്തുണ അറിയിച്ച് ന്യൂനപക്ഷ മോർച്ച പാലാ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.

പാലാ കുരിശു പള്ളി കവലയിൽ നടന്ന സമ്മേളനം ന്യൂനപക്ഷ മോർച്ച ദേശീയ നിർവ്വാഹക സമിതി അംഗം സുമിത് ജോർജ് ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് ബിനീഷ് ചൂണ്ടച്ചേരി, റോജൻ ജോർജ്, മൈക്കിൾ ജോർജ്, അഡ്വ. ജി അനീഷ് , ദീപു മേതിരി , C N ജയകുമാർ, ഹരികുമാർ P R, ജയിംസ് വടക്കേട്ട് തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *