പൂഞ്ഞാർ : മണിയംകുന്ന് പള്ളി ജംഗ്ഷനിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ യുടെ പ്രത്യേക വികസന നിധിയിൽ നിന്നും രണ്ട് ലക്ഷം രൂപ വിനിയോഗിച്ച് സ്ഥാപിച്ച മിനി മാസ്റ്റ് ലൈററ്റിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസുകുട്ടി കരിയാപുരയിടത്തിന്റെ അധ്യക്ഷതയിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു.
പള്ളി, സ്കൂൾ തുടങ്ങിയ പൊതു സ്ഥാപനങ്ങൾ ഉൾപ്പെടെ സ്ഥിതിചെയ്യുന്ന ഈ പ്രദേശത്ത് രാത്രി കാലങ്ങളിൽ വെളിച്ചം ഇല്ലാതിരുന്നത് പ്രദേശവാസികൾക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. വിജയ തുടർന്ന് നാട്ടുകാർ നൽകിയ നിവേദനം പരിഗണിച്ചാണ് എംഎൽഎ മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് ഫണ്ട് അനുവദിച്ചത്.
ഉദ്ഘാടന യോഗത്തിൽ വാർഡ് മെമ്പർ ഉഷ കുമാരി,മണിയംകുന്ന് പള്ളി വികാരി ഫാ.ജോർജ് തെരുവിൽ , മണിയംകുന്ന് സെന്റ് ജോസഫ് സ്കൂൾ സ്കൂൾ ഹെഡ്മിസ്ട്രസ് സി.റ്റീന, പൊതുപ്രവർത്തകരായ ജോയി കിടങ്ങത്താഴെ, ജോയി വിളക്കുന്നേൽ,സെറീഷ് പുറപ്പന്താനം, ജോർജ് ചെമ്പകത്തിനാൽ,സാബു മുതിരേന്തിക്കൽ, ജോണി കിഴക്കേത്തോട്ടം, അപ്പച്ചൻ വെട്ടുകല്ലുംപുറം തുടങ്ങിയവർ പ്രസംഗിച്ചു.