മേലുകാവ് : മേലുകാവ് ഹെൻറി ബേക്കർ കോളേജ് എൻഎസ്എസ് യൂണിറ്റും പൂർവ്വ വിദ്യാർത്ഥി സംഘടനയും ലയൺസ് ക്ലബ് ഓഫ് മാഞ്ഞുരും ചേർന്ന് തിരുവല്ല അമിത ഐ കെയർ ഹോസ്പിറ്റലിൻ്റെ സഹകരണത്തോടെ മെഗാ നേത്ര പരിശോധന ക്യാമ്പും സൗജന്യ കണ്ണട വിതരണവും മാനസിക ആരോഗ്യ ബോധവൽക്കരണ ക്ലാസ്സും നടത്തി.
പരിപാടിയുടെ ഉദ്ഘാടനം പ്രിൻസിപ്പൽ ഇൻചാർജ് ശ്രീ.ജസ്റ്റിൻ ജോസ് സാറിൻ്റെ അധ്യക്ഷതയിൽ ശ്രീമതി.നിഷ ജോസ് കെ മാണി നിർവഹിച്ചു. ലയൺസ് 318 B ചീഫ് പൊജക്റ്റ് കോർഡിനേറ്ററും അലുമിനി അസോസിയേഷൻ പ്രസിഡൻ്റും ആയ ശ്രീ.സിബി മാത്യൂ പ്ലത്തോട്ടം മുഖ്യ പ്രഭാഷണം നടത്തി.
അമിത ഐ കെയർ ക്യാമ്പ് കോർഡിനേറ്റർ ശ്രീ ശ്രീജിത്ത് ബി ആമുഖ പ്രസംഗവും നടത്തി. അതോടൊപ്പം തന്നെ മേലുകാവ് ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി. ഡെൻസി ബിജു , കോളേജ് ബർസർ റവ. സൈമൺ പി ജോർജ് , ആലുമിനി അസോസിയേഷൻ വൈസ് പ്രസിഡൻ്റ് ശ്രീ. വിൽസൺ മാത്യു എന്നിവർ ആശംസ അറിയിക്കുകയും ചെയ്തു. പരിപാടികള്‍ക്ക് പൂര്‍വ്വ വിദ്യാര്‍ത്ഥികളും എൻഎസ്എസ് വോളൻ്റിയേഴ്സും നേതൃത്വം നൽകി.