കോട്ടയം: 125 പ്രാവശ്യം രക്തം ദാനം ചെയ്ത പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റത്തിനെയും മൗണ്ട് കാർമ്മൽ ഹൈസ്കൂളിലെ മികച്ച രക്തദാതാവ് ആയ ജൂനിയർ റെഡ്ക്രോസ് കോർഡിനേറ്റർ നിമ്മി ജോബിനെയും ആദരിക്കുകയും മെഗാ രക്തദാന ക്യാമ്പും നടത്തി കോട്ടയം മൗണ്ട് കാർമ്മൽ ഹയർ സെക്കൻഡറി സ്കൂൾ.
സ്കൂൾ എൻ എസ് എസിന്റെയും ഗൈഡിൻ്റെയും നേതൃത്വത്തിൽ മൗണ്ട് കാർമ്മൽ കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ, കോട്ടയം എലൈറ്റ് ലയൺസ് ക്ലബ്ബ്, പാലാ ബ്ലഡ് ഫോറം, എച്ച് ഡി എഫ് സി ബാങ്ക് എന്നിവയുടെ സഹകരണത്തോടെയാണ് മെഗാ രക്തദാന ക്യാമ്പും മികച്ച രക്തദാതാക്കളെ ആദരിക്കലും നടത്തിയത്.
സ്കൂൾ ഓഡിറ്റോറിയത്തിൽ കോട്ടയം ജില്ലാ അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് വിനോദ് പിള്ളയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ കോട്ടയം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ എൻ പ്രിയ
ഉദ്ഘാടനം ചെയ്തു.
സിനി ആർട്ടിസ്റ്റ് കുമാരി പ്രീതി ജിനോ മുഖ്യാതിഥിയായി പങ്കെടുത്തു. ലയൺസ് – എസ് എച്ച് മെഡിക്കൽ സെൻ്റർ ബ്ലഡ് ബാങ്ക് മാനേജിംഗ് ട്രസ്റ്റി ബിനു ജോർജ് മുഖ്യപ്രഭാഷണവും പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബുതെക്കേമറ്റം രക്തദാനസന്ദേശവും നൽകി.
വാർഡ് കൗൺസിലർ അജിത്ത് പൂഴിഞ്ഞറ, ലയൺസ് 318 ബി ചീഫ് പ്രോജക്ട് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം, പി റ്റി എ പ്രസിഡൻ്റ് ഷാൻസ് ബേബി, കോട്ടയം എലൈറ്റ് ലയൺസ് ക്ലബ്ബ് പ്രസിഡൻ്റ് ഡോക്ടർ ജോ ജോസ് മാത്യു, ലയൺസ് ഇൻ്റർനാഷണൽ 318 ബി പി ആർ ഓ എം പി രമേഷ് കുമാർ,
പ്രിൻസിപ്പൽ മേരി റ്റി.പി, എച്ച് ഡി എഫ് സി ബാങ്ക് മാനേജർ പ്രദീപ് ജി നാഥ്, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ പ്രിൻസി ജോസഫ്, ഗൈഡ് ക്യാപ്റ്റൻ മഞ്ജു ജോയി, പ്രോഗ്രാം കോർഡിനേറ്റർ അജിത സെബാസ്റ്റ്യൻ, കുമാരി ഐറിൻ അന്ന കുര്യൻ, സിസ്റ്റർ അനിലിറ്റ് എസ് എച്ച് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
സ്കൂളിൽ ആദ്യമായിട്ടാണ് ഒരു രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പ് നയിച്ചത് ലയൺസ് -എസ് എച്ച് മെഡിക്കൽ സെൻ്റർ ബ്ലഡ് ബാങ്ക് ആണ്. 18 വയസ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ആണ് ക്യാമ്പിൽ പങ്കെടുത്ത് രക്തം ദാനം ചെയ്തത്. അൻപതോളം പേർ രക്തം ദാനം ചെയ്തു.