ഈരാറ്റുപേട്ട ബാർ അസോസിയേഷന്റെ നേതൃത്വത്തിൽ മാർ സ്ലീവാ മെഡിസിറ്റിയുടെ സഹായത്തോടെ മെഡിക്കൽ ക്യാമ്പ് നടത്തപെട്ടു. ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ജോമോൻ ഐക്കര യുടെ അധ്യക്ഷതയിൽ ഈരാറ്റുപേട്ട ബാർ അസോസിയേഷൻ ഹാളിൽ വെച്ച് നടന്ന മെഡിക്കൽ ക്യാമ്പ് ബഹുമാനപെട്ട മുൻസിഫ് മജിസ്ട്രേറ്റ് ആർ. കൃഷ്ണപ്രഭൻ ഉദ്ഘാടനം നിർവഹിച്ചു.
ക്യാമ്പിന് ആശംസകൾ അറിയിച്ച് ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. അഭിരാം ബാബു, Dr. സംഗീത എസ്, Dr. ഋതു വക്കച്ചൻ, Dr. ദേവിക, Co Ordinator ജോർജ് കുട്ടി മാത്യു എന്നിവർ സംസാരിച്ചു.





