അരുവിത്തുറ: ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ അരുവിത്തുറ സെന്റ് ജോർജ്ജ് കോളേജ് എൻ എസ് എസ് യൂണിറ്റും പാലാ മാർ സ്ലീവാ മെഡിസിറ്റിയുമായി സഹകരിച്ചു മെഡിക്കൽ ക്യാമ്പും ഫസ്റ്റ് എയ്ഡ് ബോധവത്കരണ ക്ലാസും നടത്തപ്പെട്ടു.
പരിപാടിയുടെ ഉദ്ഘാടനം കോളേജ് വൈസ് പ്രിൻസിപ്പൽ ഡോക്ടർ ജിലു ആനീ ജോണിന്റെ അധ്യക്ഷതയിൽ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാറിയാമ്മ ഫെർണാണ്ടസ് നിർവഹിച്ചു.
ലയൺസ് ചീഫ് പ്രൊജക്റ്റ് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യ പ്രഭാഷണം നടത്തി. ക്ലബ് ട്രെഷറർ സ്റ്റാൻലി തട്ടാംപറമ്പിൽ, എൻ എസ് എസ് പ്രോഗ്രാം ഓഫിസർമാരായ ഡോ. ഡെന്നി തോമസും മരിയ ജോസും ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ഡോ. കെലിറ്റാ ജോർജ്ജ് മെഡിക്കൽ ക്യാമ്പിനും മെഡിക്കൽ എഡ്യൂക്കേറ്റർ നീതു ജോർജ്ജ് പ്രഥമ ശുശ്രൂഷ ബോധവത്ക്കരണ ക്ലാസിനും നേതൃത്വം നൽകി.