general

മറ്റക്കര തിരുക്കുടുംബ ദൈവാലയത്തിലെ തിരുനാളിന് നാളെ കൊടിയേറും

മറ്റക്കര: തിരുക്കുടുംബ ദൈവാലയത്തിലെ തിരുനാളിന് നാളെ (ജനുവരി 16) കൊടിയേറും. വൈകിട്ട് 5:15 ന് കൊടിയേറ്റ് ഇടവക വികാരി റവ. ഫാദർ ജോസഫ് പരിയാത്ത് നിർവഹിക്കും. തുടർന്ന് പാലാ രൂപതാ വികാരി ജനറാളും ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റി മാനേജിംഗ് ഡയറക്ടറുമായ ഡോ. ജോസഫ് കണിയോടിക്കലിൻ്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയും നൊവേനയും ഉണ്ടായിരിക്കും.

ജനുവരി 17 വൈകിട്ട് 5 :15 ന് വാഹന വെഞ്ചിരിപ്പും തുടർന്ന് വിശുദ്ധ കുർബാന, നൊവേന, സെമിത്തേരി സന്ദർശനം എന്നിവയും ഉണ്ടായിരിക്കും. തിരുക്കർമ്മങ്ങൾക്ക് റവ. ഫാ. ജോസഫ് തെക്കുംമറ്റത്തിൽ OCD നേതൃത്വം നൽകും. രാത്രി ഏഴു മണിക്ക് The Hope എന്ന മലയാള സിനിമാ പ്രദർശനം ഉണ്ടായിരിക്കും.

ജനുവരി 18 ശനിയാഴ്ച വൈകുന്നേരം നാലു മണിക്കുള്ള ആഘോഷമായ വിശുദ്ധ കുർബാനയ്ക്കും നൊവേനയ്ക്കും റവ. ഫാ. ഷിബു തേക്കനാടിയിൽ കാർമികത്വം വഹിക്കും. തുടർന്ന് നടക്കുന്ന തിരുനാൾ പ്രദക്ഷിണം ഇഞ്ചിക്കുന്ന് ,മണൽ, വടക്കേടം വഴി തിരികെ പള്ളിയിൽ എത്തിച്ചേരുന്നതാണ്.

മണൽ സെൻ്റ് ജോർജ് ചാപ്പലിൽ വച്ച് രാമപുരം മാർ ആഗസ്തീനോസ് കോളേജ് വൈസ് പ്രിൻസിപ്പാൾ റവ ഫാ. ജോസഫ് ആലഞ്ചേരിൽ തിരുനാൾ സന്ദേശം നൽകുന്നതാണ്.

പ്രധാന തിരുനാൾ ദിനമായ ജനുവരി 19 ഞായറാഴ്ചയിലെ വിശുദ്ധ കുർബാനയ്ക്ക് കയ്യൂർ ക്രിസ്തുരാജ് ചർച്ച് വികാരി റവ.ഫാ. മാത്യു കദളിക്കാട്ടിൽ കാർമികത്വം വഹിക്കും. കുടമാളൂർ സെൻ്റ് മേരീസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന പള്ളി ആർച്ച് പ്രീസ്റ്റ് റവ. ഡോ. മാണി പുതിയിടം തിരുനാൾ സന്ദേശം നൽകും. തുടർന്ന് തിരുനാൾ പ്രദക്ഷിണം ഉണ്ടായിരിക്കും.

വൈകുന്നേരം 7 മണിക്ക് എറണാകുളം ഹൈനസ് ക്രിയേഷൻസ് അവതരിപ്പിക്കുന്ന മെഗാ ഷോ ഉണ്ടായിരിക്കും. തിരുക്കർമ്മങ്ങളിൽ പങ്കെടുത്ത് തിരുക്കുടുംബത്തിൻ്റെ മാധ്യസ്ഥം വഴി അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ ഏവരെയും ക്ഷണിക്കുന്നതായി ഇടവക വികാരി റവ. ഫാ. ജോസഫ് പരിയാത്ത് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *