പാലാ : സംസ്ഥാന സർക്കാരിന്റെ മാലിന്യ മുക്ത നവകേരളം 2025 പദ്ധതിയുടെ ഭാഗമായി പാലാ നഗരസഭയുടെ നേതൃത്വത്തിൽ മാസ്സ് ക്ലീനിങ് പരിപാടി മുനിസിപ്പൽ ചെയർമാൻ തോമസ് പീറ്റർ ഉദ്ഘാടനം ചെയ്തു.
നഗരസഭ കൗൺസിലർ ലീന സണ്ണി, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ലിസ്സികുട്ടി മാത്യു,വികസനകാര്യാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അധ്യക്ഷൻ സാവിയോ കാവുകട്ട്, മുനിസിപ്പാലിറ്റി ആരോഗ്യ വകുപ്പ് ചുമതല വഹിക്കുന്ന HS ആഷ്‌ലി, നഗരസഭ ശുചീകരണ തൊഴിലാളികൾ എന്നിവർ സന്നിഹിതരായിരുന്നു.