കുന്നോന്നി: കയ്യാണിയിൽ ജേക്കബ് ചാക്കോ (ജോസ് 70) നിര്യാതനായി. സംസ്കാരം ഇന്ന് (22-01-25, ബുധൻ) 3 ന് കുന്നോന്നി സെൻ്റ് ജോസഫ് പള്ളിയിൽ. ഭാര്യ തെയ്യാമ്മ വെള്ളികുളം ഇളംതുരുത്തിയിൽ കുടുംബാംഗം. മക്കൾ: ജോഷി, ജോളിയ, ജോബിൻ മരുമക്കൾ: ധന്യാ (കൈതമല കണ്ണൂർ), ബിനോയി (വലിയമർത്താങ്കൽ കൊടുംമ്പിടി).
ചേന്നാട്: മാളിക പുതിയാത്ത് കുര്യാച്ചൻ (83) അന്തരിച്ചു. സംസ്കാരം നാളെ (വ്യാഴാഴ്ച) 2ന് ലൂർദ് മാതാ പള്ളിയിൽ. ഭാര്യ: മണിയംകുന്ന് കളത്തിൽ പെണ്ണമ്മ കുര്യൻ. മക്കൾ: റോബിൻ കുര്യൻ, രാജേഷ് കുര്യൻ, സന്തോഷ് കുര്യൻ. മരുമക്കൾ:ഷീബ ജോസഫ് ഞരളക്കാട്ടേൽ (കളത്തൂർ), റിൻസി ജോർജ് പതിക്കാട്ടിൽ (വാഴക്കുളം), ഹണി ജേക്കബ് പടിഞ്ഞാറേഅന്നടിക്കൽ (വാഴക്കുളം). ഭൗതിക ശരീരം ഇന്ന് (ബുധൻ) വൈകിട്ട് 5 മണിക്ക് സ്വവസതിയിൽ കൊണ്ടുവരും.
പൂഞ്ഞാർ: കടലാടിമറ്റം മേലേഴത്ത് പരേതനായ രാമകൃഷ്ണൻ്റെ ഭാര്യ ശ്യാമള രാമകൃഷ്ണൻ (68) നിര്യാതയായി. സംസ്കാരം നാളെ 3ന് വീട്ടുവളപ്പിൽ. പരേത വേദഗിരി പുളിനിൽക്കുംകാലായിൽ കുടുംബാംഗം. മക്കൾ: സനീഷ്, നിഷ (സൗദി), നീമ (സ്റ്റാഫ് നേഴ്സ് എസ്.എച്ച്.എച്ച്.ആർ.ഡി.സി മുട്ടം) മരുമക്കൾ: വിനോദ് (കട്ടറശ്ശേരി മണക്കാട് തിരുവനന്തപുരം), അനീഷ് (കിഴക്കേവീട്ടിൽ കരിമണ്ണൂർ).