kanjirappalli

കാഞ്ഞിരപ്പള്ളിയിലെ മേരീക്വീൻസ് മിഷൻ ആശുപത്രിക്ക് പരിസ്ഥിതി സൗഹാർദ പുരസ്‌കാരം

കാഞ്ഞിരപ്പളളി: കേരളത്തിലെ ഏറ്റവും മികച്ച പരിസ്ഥിതി സൗഹാർദ (Best Green & Sustainable Hospital) ആശുപത്രിക്കുള്ള ധനം അവാർഡ് കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിക്ക് ലഭിച്ചു.

കൊച്ചിയിൽ നടന്ന ധനം ഹെൽത്ത്കെയർ സമ്മിറ്റ് 2026 ൽ അസോസിയേഷൻ ഓഫ് ഹെൽത്ത്കെയർ പ്രൊവൈഡേഴ്‌സ് ഇന്ത്യ (എഎച്ച്പിഐ) ഡയറക്ടർ ജനറലും എൻ.എ.ബി.എച്ച് ബോർഡ് അംഗവുമായ ഡോ. ഗിർധർ ഗ്യാനിയിൽ നിന്നും ആശുപത്രി പ്രതിനിധികളായ അജോ ജോസ് വന്തിയിൽ (എച്ച്ആർ), സോണി സെബാസ്റ്റ്യൻ (പിആർഒ) എന്നിവർ അവാർഡ് ഏറ്റുവാങ്ങി.

Leave a Reply

Your email address will not be published. Required fields are marked *