ഈരാറ്റുപേട്ട: മുതുപുന്നയ്ക്കൽ എം.കെ.കുര്യൻ (70) (മരിയ മെഡിക്കൽസ്) അന്തരിച്ചു. സംസ്കാരം നാളെ 2ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. ഭാര്യ: ആനക്കല്ല് പാറക്കുളങ്ങര മറിയമ്മ കുര്യൻ. മക്കൾ: നോബിൻ, തോമസ്കുട്ടി, ജയിംസ്, അലക്സ്, പരേതനായ റൂബിൻ കുര്യൻ. മരുമക്കൾ: ജിൽസി ജോൺ കാവിൽ (തൃശൂർ), നീനു അന്ന ജോണി തട്ടാംപറമ്പിൽ (പ്ലാശനാൽ), അശ്വതി ജയിംസ് അരിഞ്ചിടത്ത് (കൂവപ്പള്ളി), പൗളിൻ വർഗീസ് കണ്ണാത്ത് (കൂട്ടിക്കൽ).
പാലാ: ഇന്നലെ നിര്യാതനായ ഡോ. ഷാജു സെബാസ്റ്റ്യൻ കപ്പലുമാക്കലിൻ്റെ സംസ്ക്കാരം നാളെ (ഞായറാഴ്ച) 4 ന് പാലാക്കാട് പള്ളിയിൽ നടക്കും. രാവിലെ 8 ന് പാലാക്കാട്ടുള്ള വസതിയിൽ പൊതുദർശനം ഉണ്ടായിരിക്കും.
കാഞ്ഞിരപ്പള്ളി: കുന്നുംഭാഗം ചൊവ്വേലിക്കുടിയിൽ സോണി മാത്യു(46) അന്തരിച്ചു. മാത്യുവിന്റെയും മേരിയുടെയും മകനാണ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 8.30-ന് വീട്ടിലെ ശുശ്രൂഷക്കുശേഷം കാഞ്ഞിരപ്പള്ളി കത്തീഡ്രൽ സെമിത്തേരിയിൽ.