ഈരാറ്റുപേട്ട നഗരസഭ ഓഫിസിലേക്ക് 16/05/24 (വ്യാഴാഴ്ച) നടത്തുന്ന അഴിമതിക്കെതിരെയുള്ള മാർച്ചും ധർണ്ണയും പൂഞ്ഞാർ എം. എൽ. എ. അഡ്വ. സെബാസ്റ്റൽ കുളഞ്ഞു ങ്കൽ ഉൽഘാടനം ചെയ്യും.
എൽ. ഡി. എഫ്. നേതാക്കൾ സംസാരിക്കും. മാർച്ചിന്റെ പ്രചരണത്തിനായി സംഘടിപ്പിച്ച വാഹന ജാഥ എൽ.ഡി.എഫ് മുനിസിപ്പൽ കമ്മിറ്റി കൺവീനർ നൗഫൽ ഖാൻ ഉൽഘാടനം ചെയ്തു.
ഈരാറ്റുപേട്ട നഗരസഭയിൽ നടക്കുന്ന അഴിമതിയും, വികസന മുരടിപ്പും തുറന്നു കാണിച്ചു കൊണ്ട് നടത്തിയ ജാഥയിൽ നഗരസഭാ പ്രതിപക്ഷ നേതാവ് അനസ് പാറയിൽ, അഡ്വ. ജയിംസ് വലിയ വീട്ടിൽ, പി.ആർ.ഫൈസൽ,റഫീഖ് പട്ടരുപറമ്പിൽ , സോജൻ ആലക്കുളം, കെ.എൻ. ഹുസൈൻ, പി.പി.എം നൗഷാദ്, പി.എസ്. എം.റംലി, അമീർ ഖാൻ, അബ്ദുൽ സലാം, മാഹിൻ സലിം എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.