മരങ്ങാട്ടുപിള്ളി : ലയൺസ് ക്ലബ് മരങ്ങാട്ടുപിള്ളി സെന്റ് തോമസ് ഹൈസ്കൂളിലെ കുട്ടികൾക്കായി ഐ മൈക്രോ സർജറി ആൻഡ് ലേസർ സെന്റർ തിരുവല്ലയുടെ സഹകരണത്തോടെ സൗജന്യ മെഗാ നേത്ര പരിശോധനയും കുട്ടികൾക്ക് സൗജന്യമായി കണ്ണടകളും വിതരണം ചെയ്തു
സെന്റ് തോമസ് ഹൈസ്കൂളിലെ പരിപാടിയുടെ ഉദ്ഘാടനം മരങ്ങാട്ടുപിള്ളി ലയൻസ് ക്ലബ് പ്രസിഡന്റ് ജോഷി സക്കറിയയുടെ അധ്യക്ഷതയിൽ വികാരി ഫാദർ ജോസഫ് ഞാറക്കാട്ടിൽ നിർവഹിച്ചു മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ബെൽജി ഇമ്മാനുവൽ മുഖ്യപ്രഭാഷണം നടത്തി
ക്യാമ്പ് കോഡിനേറ്റർ ശ്രീജിത്ത് ബി, ഹെഡ്മിസ്ട്രസ് ശ്രീമതി ലിൻഡ എസ് എന്നിവരും ചടങ്ങിൽ പ്രസംഗിച്ചു. മൂന്നുറോളം കുട്ടികളുടെ നേത്ര പരിശോധന നടത്തുകയും നൂറോളം കുട്ടികൾക്ക് സൗജന്യമായി കണ്ണടകൾ വിതരണ വിതരണം ചെയ്യുകയും ഉണ്ടായി.