politics

ഐ ടി, ടൂറിസം, വിദ്യാഭ്യാസ, കാർഷിക മേഖലകൾക്ക് പ്രാമുഖ്യം നൽകി പാലായുടെ വികസന നയം രൂപീകരിക്കും: മാണി സി കാപ്പൻ

യുഡിഎഫ് അധികാരത്തിൽ എത്തുന്നതോടെ ഐടി ടൂറിസം വിദ്യാഭ്യാസം കാർഷിക മേഖലകൾക്ക് ഊന്നൽ നൽകി പാലായ്ക്ക് വേണ്ടി വികസന നയം രൂപീകരിച്ച നടപ്പാക്കുമെന്ന് മാണി സി കാപ്പൻ.

വിദഗ്ധരുടെയും, പ്രൊഫഷണൽ ഏജൻസികളുടെയും സഹായത്തോടെ രൂപീകരിക്കുന്ന ഈ നയത്തിന് അനുസൃതമായ പദ്ധതികൾ അഞ്ചുവർഷംകൊണ്ട് തന്നെ ആവിഷ്കരിച്ചു പൂർത്തിയാക്കും എന്നും അദ്ദേഹം വ്യക്തമാക്കി.

പാലായിൽ തന്നെ പഠിച്ച് പാലായിൽ തന്നെ ജോലി ചെയ്യുവാനുള്ള അവസരം യുവജനങ്ങൾക്ക് സൃഷ്ടിക്കുകയും, നമ്മുടെ നാട്ടിൽ ഉള്ള ടൂറിസത്തിന്റെ അനന്തസാധ്യതകളെ സമർത്ഥമായി വിനിയോഗിച്ച് പ്രാദേശിക സമ്പദ്ഘടനയെ ശക്തിപ്പെടുത്തുകയും കാർഷിക മേഖലയ്ക്ക് ശക്തി പകരുവാനും കർഷകർക്ക് മികച്ച വരുമാനം നേടുവാനും ഫുഡ് പാർക്കും കാർഷികോല്പന്ന സംസ്കരണസംഭരണ കേന്ദ്രം നിർമ്മിച്ച കയറ്റുമതിയിലൂടെ പാലായുടെ കാർഷിക പെരുമ ലോകത്തിനു മുൻപിൽ വിപണനം ചെയ്യുവാനുമുള്ള സമഗ്ര പദ്ധതിയാകും രൂപീകരിക്കുകയെന്നും കാപ്പൻ വ്യക്തമാക്കി. മണ്ഡലപര്യടനം രണ്ടാം ദിനത്തിന്റെ ഉദ്ഘാടന വേളയിൽ സംസാരിക്കുകയായിരുന്നു മാണി സി കാപ്പൻ.

Leave a Reply

Your email address will not be published. Required fields are marked *