ഉഴവൂർ ഗ്രാമപഞ്ചായത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയോടനുബന്ധിച്ച് മാവിൻ തൈകൾ വിതരണം ചെയ്തു. പ്രസിഡൻറ് ഇൻ ചാർജ് തങ്കച്ചൻ കെ എം മാവിൻ തൈകളുടെ വിതരണം ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഞ്ചു പി ബെന്നി സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിനു ജോസ് തൊട്ടിയിൽ, മെമ്പർമാരായ സുരേഷ് വി ടി, സിറിയക് കല്ലട ,റിനി വിൽസൺ ,ബിൻസി അനില്‍, മേരി സജി, ഏലിയാമ്മ കുരുവിള, അസിസ്റ്റൻറ് സെക്രട്ടറി സുരേഷ് കെ ആർ എം ജി എൻ ആർ ജി എസ് ആക്രെഡിറ്റഡ് എൻജിനീയർ വൈഷ്ണ ഓവർസിയർ ജിജി ബി . എ ഐ റ്റി മാരായ ദീപ വിജയകുമാർ,ദീപ രാമചന്ദ്രൻ എന്നിവരും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു.