ഈരാറ്റുപേട്ട പെരുന്നിലത്ത് വെച്ച് ഉണ്ടായ ബൈക്ക് അപകടത്തിൽ വിഷ്ണുപ്രസാദിനും ഭാര്യക്കും ഗുരുതരമായി പരിക്ക് സംഭവിക്കുകയും വിഷ്ണുപ്രസാദിന്റെ വലതുകാലിന്റെ തുടയെല്ല് പൊടിഞ്ഞുപോവുകയും ചെയ്തു. വളരെ നീളം കൂടിയ ഒടിവാണ് വിഷ്ണുവിന് സംഭവിച്ചത്. മൂന്നു സർജറികളും ഒരു പ്ലാസ്റ്റിക് സർജറിയും ചെയ്താൽ മാത്രമേ വിഷ്ണുവിന്റെ കാല് ഭേദമാക്കാൻ കഴിയുകയുള്ളു. ഇതിനായി വിഷ്ണുവിന് മാത്രം 11 ലക്ഷത്തോളം രൂപ ചിലവ് വരും. നല്ലവരായ എല്ലാവരുടെയും സഹായം പ്രതീക്ഷിക്കുന്നു. നിങ്ങളുടെ സഹായം ചെറുതോ വലുതോ ആകട്ടെ അത് ഈ ക്യൂ ആർ കോഡിലോ, Read More…
അരീക്കര കെ സി വൈ എൽ സംഘടിപ്പിക്കുന്ന രണ്ടാമത് കോട്ടയം അതിരൂപത തല ഫുട്ബാൾ ടൂർണമെന്റ് താടിക്കാരൻ എന്നറിയപ്പെടുന്ന പ്രശസ്ത ഇൻസ്റ്റാഗ്രാം ഇൻഫ്ലുൻസർ മാർക്ക് ആന്റണി ഉദ്ഘാടനം ചെയ്തു. കെ സി വൈ എൽ ചാപ്ലയിൻ ഫാ സ്റ്റാനി ഇടത്തിപറമ്പിൽ അമുഖസന്ദേശം നൽകി.അരീക്കര കെ സി വൈ എൽ പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ യോഗത്തിന് അധ്യക്ഷത വഹിച്ചു. വെളിയനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജേഷ് ശശി മുഖ്യപ്രഭാഷണം നടത്തി. കെ സി വൈ എൽ അതിരൂപത വൈസ് Read More…
മുരിക്കുംവയൽ : തദ്ദേശ സ്വയംഭരണ വകുപ്പും അമൃത് മിഷനും സംസ്ഥാന വിഎച്ച്എസ്ഇ എൻഎസ്എസ് സെല്ലും സംയുക്തമായി നടപ്പാക്കുന്ന ജലം ജീവിതം പ്രോജക്റ്റിന്റെ ഭാഗമായി ജലസംരക്ഷണ ദ്രവമാലിന്യ സംസ്കരണ സന്ദേശവുമായി ഗവ :വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ മുരിക്കുംവയൽ എൻഎസ്എസ് യൂണിറ്റ് ഈരാറ്റുപേട്ട നഗരസഭയുമായി സഹകരിച്ച് ഈരാറ്റുപേട്ട മുട്ടം ജംഗ്ഷനിൽ ജലഘോഷം തെരുവുനാടകം അവതരിപ്പിച്ചു. പ്രിൻസിപ്പൽ സുരേഷ് ഗോപാൽ അധ്യക്ഷത വഹിച്ചു. ഈരാറ്റുപേട്ട നഗരസഭ ചെയർപേഴ്സൺ സുഹറ അബ്ദുൾ ഖാദർ ഉദ്ഘാടനം നിർവൃഹിച്ചു. വാർഡ് കൗൺസിലർ സുനിത ഇസ്മായിൽ Read More…