കൊച്ചി: ഭരണങ്ങാനം അമ്പാറ സ്വദേശിയെ എറണാകുളത്ത് നിന്നും കാണാതായതായി പരാതി. ഫ്ലേവിൻ ജോസ് (45) എന്നയാളെയാണ് എറണാകുളം, ഇളംകുളം ലിറ്റില്‍ ഫ്ളവര്‍ ചര്‍ച്ചിന് സമീപത്തുനിന്നും കാണാതായത്.
ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. കാണാതാകുമ്പോള്‍ വെള്ള പാന്റ്‌സും മെറൂണ്‍ കളറിലുള്ള ചെക്ക് ഷര്‍ട്ടുമായിരുന്നു വേഷം. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9447720862, 9447120002 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
