ചങ്ങനാശേരി: വിശാഖപട്ടണത്തുനിന്നും ട്രെയിൻ മാർഗം കഞ്ചാവ് കടത്തിക്കൊണ്ടു വന്നയാളെ ചങ്ങനാശേരി പോലീസ് പിടികൂടി. ഫാത്തിമാപുരം കുന്നക്കാട് മാരിയമ്മൻ കോവിലിന് സമീപം വാടകവീട്ടിൽ താമസിക്കുന്ന ഷെറോൺ നജീബി (44)നെയാണ് ചങ്ങനാശേരി റെയിൽവേ സ്റ്റേഷൻ ഭാഗത്തുനിന്ന് 7.8കിലോ കഞ്ചാവുമായി ചങ്ങ നാശേരി പോലീസ് അറസ്റ്റ് ചെയ്തത്.
സ്കൂൾ തുറക്കലിനോടനുബന്ധിച്ച് ലഹരി വ്യാപനം തടയുക എന്ന ഉദ്ദേശത്തോടെ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ ആസൂത്രണം ചെയ്ത പദ്ധതിയുടെ ഭാഗമായി ചങ്ങനാശേരി പോലീസ് നടത്തിയ പരിശോധനയിലാണ് റെയിൽവേ സ്റ്റേ ഷനിൽനിന്ന് ഇയാളെ പിടികൂടിയത്.
കോട്ടയം ജില്ലാ പോലീസ് മേധാവിക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തി ൽ ഡിവൈഎസ്പി എ.കെ. വിശ്വനാഥന്റെ നിർദേശാനുസരണം പോലീസ് ഇൻസ് പെക്ടർ ബി. വിനോദ് കുമാറിന്റെ നേതൃത്വത്തിൽ എസ്ഐ സന്ദീപ്, എസ്ഐ രാജേ ഷ്, സീനിയർ സിപിഒ ക്രിസ്റ്റഫർ, സിപിഒ പ്രശാന്ത് അഗസ്റ്റിൻ, രാജീവ്, രഞ്ജിത്ത്, പ്ര ദീഷ് എന്നിവരടങ്ങുന്ന പോലീസ് സംഘവും കോട്ടയം ജില്ലാ പോലീസ് മേധാവിയു ടെ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
വൻതോതിൽ കഞ്ചാവ് കടത്തിക്കൊണ്ടുവന്നു ചെറിയ പൊതികളിലാക്കി സ്കൂൾ, കോളേജ് വിദ്യാർഥികൾക്കിടയിൽ കച്ചവടം നടത്തുന്നതാണ് ഇയാളുടെ രീതി. മുൻപ് പലതവണ ഇയാളെ ഇത്തരം കേസിൽ പിടികൂടിയിട്ടുള്ളതാണ്.
ചങ്ങനാശേരി എക്സൈസ് സ്റ്റേഷനിൽ 2016, 2018, 2019, 2024, എന്നീ വർഷങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള ള എൻഡിപിഎസ് കേസുകളിലെ പ്രതിയാണ്. ഇയാൾക്കെതിരേ ചങ്ങനാശേരി പോലീസ് സ്റ്റേഷനിൽ 2016 ൽ കഞ്ചാവ് കേസും 2009, 2010 വർഷങ്ങളിൽ അടിപിടിക്കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.