kozhuvanal

ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പിന് തുടക്കമായി

കൊഴുവനാൽ: സെന്റ്. ജോൺ നെപുംസ്യാൻസ് ഹൈസ്കൂൾ 2024-27 ബാച്ചിൻ്റെ ക്യാമ്പിന് ഇന്ന് തുടക്കം കുറിച്ചു. രാവിലെ സ്കൂൾ ഹാളിൽ ചേർന്ന യോഗം സ്കൂൾ ഹെഡ്മാസ്റ്റർ സോണി തോമസ് ഉദ്ഘാടനം ചെയ്തു.

ഐ. ടി. @ സ്കൂൾ മാസ്റ്റർ ട്രെയിനർ കോ-ഓർഡിനേറ്ററും സ്റ്റേറ്റ് റിസോഴ്സ് പേഴ്സണുമായ ശ്രീ നിധിൻ ജോസ് ക്ലാസുകൾ നയിച്ചു. ഐ.ടി.@സ്കൂൾ മാസ്റ്റർ ട്രെയിനർ ശ്രീകുമാർ രക്ഷിതാക്കൾക്കുള്ള ക്ലാസ് നയിച്ചു.

പരിപാടികൾക്ക് സ്കൂൾ കൈറ്റ് മാസ്റ്റർ ജസ്റ്റിൻ ജോസഫ് കൈറ്റ് മിസ്ട്രസ്സ് ഷാലറ്റ് കെ. അഗസ്റ്റിൻ, വിദ്യാർഥികളായ അഖിൻ തോമസ്, ടിബിൻ ടെംപ്സ് തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *