കോട്ടയം: ശബരിമല സ്വർണ്ണക്കോള്ള കേസിൽ ദേവസ്വം മന്ത്രി വി. എൻ. വാസവന്റെ രാജി ആവശ്യപ്പെട്ട് ബിജെപി നടത്തിയ മാർച്ചിന്മേൽ സിപിഎം പ്രവർത്തകർ അക്രമം നടത്തിയതിനെതിരെ ബിജെപി വെസ്റ്റ് ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ ശക്തമായ പ്രതികരണം രേഖപ്പെടുത്തി.
ഏറ്റുമാനൂരിലെ തവളക്കുഴിയിൽ നിന്ന് ആരംഭിച്ച മാർച്ചിൽ അയ്യപ്പ സംഗമത്തേക്കാൾ കൂടുതൽ ആളുകൾ പങ്കെടുത്തത് സിപിഎമ്മിനെ ഭീതിയിലാക്കിയതാണെന്നും അതിൽ വിരളി പൂണ്ടാണ് ആക്രമണം നടന്നതെന്നും അദ്ദേഹം ആരോപിച്ചു.
മാർച്ച് സമാപിച്ച് മടങ്ങിയ സ്ത്രീ പ്രവർത്തകരടക്കമുള്ള ബിജെപി പ്രവർത്തകരെയാണ് സിപിഎം പ്രവർത്തകർ ലക്ഷ്യമിട്ട് ആക്രമിച്ചതെന്ന് ലിജിൻ ലാൽ ആരോപിച്ചു. ദേവസ്വം ക്ഷേത്രങ്ങളിലെ സ്വർണ്ണ കൊള്ള ഉൾപ്പെടെയുള്ള അഴിമതികൾ പുറത്ത് വരുമെന്ന ഭയമാണ് സിപിഎം ആക്രമണങ്ങൾക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.