thalappalam

ലെൻസ്ഫെഡ് പൂഞ്ഞാർ യൂണിറ്റ് സമ്മേളനം

തലപ്പുലം: ലൈസൻസ്‌ഡ് എൻജിനീയേഴ്‌സ് ആൻഡ് സുപ്പർവൈസേഴ്‌സ് ഫെഡറേഷൻ പൂഞ്ഞാർ യൂണിറ്റ് സമ്മേളനം പനയ്ക്കപ്പാലം ആർ പി എസ് ഹാളിൽ നടത്തി. ഉദ്ഘാടന, പ്രതിനിധി സമ്മേളനങ്ങൾക്കു യൂണിറ്റ് പ്രസിഡൻ്റ് ജാൻസ് വി തോമസ് അധ്യക്ഷത വഹിച്ചു. ഉദ്ഘാടന സമ്മേളനം തലപ്പുലം പഞ്ചായത്ത് പ്രസിഡൻ്റ് ആനന്ദ് ജോസഫ് ഉദ്ഘാടനം ചെയ്‌തു.

മുൻ സംസ്ഥാന സെക്രട്ടറി പി എം സനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സമിതി അംഗം സലാഷ് തോമസ് , യൂണിറ്റ് സെക്രട്ടറി ശരണ്യ ജി , ട്രഷറർ പയസ് മൈക്കിൾ, ഏരിയ പ്രസിഡണ്ട് ജോസ് ജോസഫ്, ഏരിയ സെക്രട്ടറി പ്രസാദ് കുമാർ കെ എസ്, ഡി സി അംഗം ജോർജ് ലാൽ എബ്രഹാം, ഡി സി അംഗം ജോമി ജോസഫ്, യൂണിറ്റ് ഇൻ ചാർജ് ജോൺസൺ തോമസ്, ഏരിയ ട്രഷറർ സജി മൈക്കിൾ, യൂണിറ്റ് വൈസ് പ്രസിഡണ്ട് ജോർജ് പി എ എന്നിവർ പ്രസംഗിച്ചു. ഇതോടൊപ്പം യൂണിറ്റ് തിരഞ്ഞെടുപ്പും നടത്തി.

ഭാരവാഹികൾ: ജാൻസ് വി തോമസ് (പ്രസി. ) ശരണ്യ ജി(സെക്ര.) പയസ് മൈക്കിൾ(ട്രഷ) ജോർജ് പി എ ( വൈ. പ്രസി) ജിജോ ഈനാസ് ( ജോയിന്റ് സെക്ര) എന്നിവരെ തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *