ഈരാറ്റുപേട്ടയിൽ 27/12/2024 മുതൽ 05/01/2025 വരെ നഗരസഭയുടെ നേതൃത്വത്തിൽ നടക്കുന്ന നഗരോത്സവത്തിൽ നിയമ സേവന സഹായ കേന്ദ്രം തുറന്ന് പ്രവർത്തനം ആരംഭിച്ചു.
മീനച്ചിൽ താലൂക്ക് ലീഗൽ സർവ്വീസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉള്ള ഈ കേന്ദ്രത്തിൽ നിന്ന് നിയമ ബോധവൽക്കരണവും സൗജന്യ നിയമ സഹായവും സിവിൽ ,ക്രിമിനൽ തുടങ്ങി എല്ലാ രംഗത്തെയും തർക്കങ്ങളും പരാതികളുമുൾപ്പെടെ എല്ലാ നിയമ സഹായവും ഇവിടെ നിന്ന് ലഭ്യമാകുന്നതാണ്.
നിയമ സഹായ കേന്ദ്രത്തിൻ്റെ ഉദ്ഘാടനം ഈരാറ്റുപേട്ട ഫസ്റ്റ് ക്ലാസ് മുൻസിഫ് മജിസ്ട്രേറ്റ് ആർ .ക്രിഷ്ണ പ്രഭൻ സിവിൽ ജഡ്ജ് നിർവ്വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ് ഇല്യാസിൻ്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ നഗരസഭ കൗൺസിലർമാരായ നാസർ വെള്ളൂ പറമ്പിൽ, അനസ് പാറയിൽ, മുൻ ബാർ അസ്സോസിയേഷൻ സെക്രട്ടറി അഡ്വ. വി.പി നാസ്സർ, അഡ്വ. ജെയിസൺ ജേക്കബ്, അഡ്വ. ജോസി എബ്രഹാം,
ജുഡീഷ്യൽ ട്രെയിനി ഓഫീസർമാരായ അനൂപ്, കാവ്യ, ലീഗൽ സർവീസ് സെക്രട്ടറി സോണിയ ജോസഫ്, വോളൻ്റിയർ മാരായ ജോസ് അഗസ്റ്റിൻ, ബിനു സെബാസ്റ്റ്യൻ, സുധ ഷാജി, റാണി ജോസ് ,സുബൈർ ഇ.എം സുഷ്മ മുരളി തുടങ്ങിയവർ ആശംസ നേർന്ന് സംസാരിച്ചു.