വെള്ളികുളം: മുപ്പത്തിമൂന്നാമത്തെ വയസ്സിൽ യുവമിഷനറി വൈദികനായ പട്ടേട്ട് സുരേഷ് അച്ഛൻ്റ ആകസ്മിക വിയോഗം നാടിനു നൊമ്പരമായി മാറി. വെള്ളികുളം ഇടവകാംഗവും ദിവ്യകാരുണ്യ മിഷനറി സന്ന്യാസ സഭാംഗവുമായ സുരേഷ് അച്ഛൻ 2021 മുതൽ അരുണാചൽ പ്രദേശിൽ മിഷനറി വൈദികനായി ശുശ്രൂഷ ചെയ്തു വരികയായിരുന്നു. ഇക്കഴിഞ്ഞ രണ്ടാഴ്ചത്തെ അവധിക്ക് ശേഷം നാട്ടിൽ വന്നു മടങ്ങിപ്പോയതായിരുന്നു. അച്ഛൻ്റെ സഹപ്രവർത്തകരായ വൈദികർക്ക് ടൈഫോയ്ഡ് ബാധിച്ച കൂട്ടത്തിൽ അച്ഛനെയും രോഗം പിടികൂടി. നല്ല ചികിത്സയ്ക്കായി അച്ഛനെ ഗോവഹാട്ടിയിലുള്ള സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ ഒരാഴ്ച മുമ്പ് Read More…
പാലാ: ഇടപ്പാടിയിൽ ആറുവയസുകാരി കുഴഞ്ഞു വീണു മരിച്ചു. ഇടപ്പാടി അഞ്ചാനിക്കൽ സോണി ജോസഫിന്റെയും മഞ്ചു സോണിയുടെയും മകൾ ജുവാനാ സോണി (6) ആണ് മരിച്ചത്. ഇന്നലെ പിതാവായ സോണിയുടെ മടിയിലിരുന്ന് ചായ കുടിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഏക പുത്രി കുഴഞ്ഞ് വീണത്. ഉടനടി ആശുപത്രിയിലെത്തിച്ചെങ്കിലും മരണമടയുകയായിരുന്നു. സംസ്കാരം ഇന്ന് (ചൊവ്വാഴ്ച) വൈകിട്ട് 4 ന് വീട്ടിൽ ശുശ്രൂഷകൾ ആരംഭിച്ച് ഇടപ്പാടി സെന്റ് ജോസഫ് പള്ളിയിൽ. പിതാവ് സോണി സി.പി.ഐ ഇടപ്പാടി ബ്രാഞ്ച് അംഗമാണ്. ബാബു കെ ജോർജ്, അഡ്വ. Read More…
കാഞ്ഞിരപ്പള്ളി: നെല്ലാകുന്നിൽ മിലൻ പോൾ (ജോസഫ്, 17) മൃതശരീരം നാളെ (തിങ്കളാഴ്ച) ഉച്ചകഴിഞ്ഞ് 2 മണിക്ക് സെന്റ് . ആന്റണീസ് സ്കൂൾ ഓഡിറ്റോറിയത്തിൽ വിദ്യാർത്ഥികൾക്ക് ആദരാഞ്ജലികൾ അർപ്പിക്കുവാനായി കൊണ്ടുവരും. അതിന് ശേഷം മൃതശരീരം ഭവനത്തിലേക്ക് കൊണ്ടു പോകും. മൃതസംസ്കാര ശുശ്രൂഷകൾ ചൊവ്വാഴ്ച (13-02-2024) രാവിലെ 9.30 ന് കാഞ്ഞിരപ്പള്ളി രൂപതാ മെത്രാൻ മാർ ജോസ് പുളിക്കൽ പിതാവിന്റെ കാർമ്മികത്വത്തിൽ ഭവനത്തിൽ ആരംഭിച്ച് ആനക്കല്ല് സെന്റ് ആന്റണീസ് ദേവാലയ സെമിത്തേരിയിൽ സംസ്കരിക്കും.