erattupetta

എല്‍.ഡി.എഫ്. സര്‍ക്കാര്‍ മൂന്നാം തവണയും ഭരണത്തിലെത്തും: കെ. സുരേഷ് കുറുപ്പ് എക്സ് എം.പി

ഈരാറ്റുപേട്ട : എല്‍.ഡി.എഫ്. സര്‍ക്കാര്‍ മൂന്നാം തവണയും ഭരണത്തിലെത്തുമെന്ന് കെ. സുരേഷ് കുറുപ്പ് എക്സ് എം.പി. പറഞ്ഞു. കഴിഞ്ഞ പത്ത് വര്‍ഷക്കാലമായി സര്‍ക്കാര്‍ നടത്തിയ ജനക്ഷേമപരമായ വികസനപ്രവര്‍ത്തനങ്ങള്‍ ഇതിന് തെളിവുകളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൂഞ്ഞാര്‍ എം.എല്‍.എ. അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ നയിക്കുന്ന എല്‍.ഡി.എഫ്. വികസനസന്ദേശയാത്ര ഈരാറ്റുപേട്ടയില്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇ.കെ. മുജീബ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജാഥാ ക്യാപ്റ്റന്‍ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ., ജാഥാ മാനേജര്‍ കെ. രാജേഷ്, വൈസ് ക്യാപ്റ്റന്‍ എം,.ജി. ശേഖരന്‍, അഡ്വ. സാജന്‍ കുന്നത്ത്, തങ്കമ്മ ജോര്‍ജ്ജുകുട്ടി, ജോര്‍ജ്ജുകുട്ടി ആഗസ്തി, രമാ മോഹന്‍, ജോയി ജോര്‍ജ്ജ്, സുനില്‍ പി.എസ്., ഷമ്മാസ് ലത്തീഫ്, ബിനോ ജോണ്‍, ഷെമിം അഹമ്മദ്, കുര്യാക്കോസ് പി.ജെ., ,ഷെമീര്‍ പുളിക്കച്ചാലില്‍, സോജന്‍ ആലക്കുളം, ജോണിക്കുട്ടി മഠത്തിനകം, അഡ്വ. അബേഷ് അലോഷ്യസ്, കെ.റ്റി. പ്രമദ്, ജോസ് പഴയതോട്ടം, റഫീഖ് പട്ടരുപറമ്പില്‍, ഉണ്ണിരാജ്, നിജാസ് എരുമേലി, റഷീദ് താന്നിമൂട്ടില്‍, ഫാസില്‍ പതാലില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *