uzhavoor

ലാബ് പരിശോധന ;പോസ്റ്റ് ഓഫീസിൽ വഴി സാമ്പിൾ അയക്കാം

കുടുംബ ആരോഗ്യ കേന്ദ്രങ്ങളിൽ ലഭ്യമല്ലാത്ത ലാബ് ടെസ്റ്റുകൾ പ്രൈമറി ഹബ്ബ് (ബ്ലോക്ക് പബ്ലിക് ഹെൽത്ത് ) സെക്കണ്ടറി ഹബ്ബ് ( താലൂക്ക് / ജനറൽ ആശുപത്രി) ലേക്ക് അയക്കുന്നു. എല്ലാ ദിവസവും ഉച്ചയ്ക്ക് 1.30 പോസ്റ് ഓഫീസിൽ നിന്ന് ആൾ വന്ന് സാംപിൾ ശേഖരിക്കുന്നു.

Ehealth software വഴിയാണ് ടെസ്റ്റുകൾ രേഖപ്പെടുത്തുന്നത്. UHID ( unique health id ) ഉള്ളവർക്ക് മൊബൈലിൽ റിസൾട്ട് ലഭിക്കും. UHID ലഭിക്കാൻ ehealth വെബ് പോർട്ടലിലോ ആൻഡ്രോയിഡ് പ്ലേസ്റ്റോറിൽ ഉള്ള Mehealth ആപ്പ് ഇൻസ്റ്റാൾ ചെയ്ത് ഫോൺ നമ്പർ & ആധാർ രജിസ്റ്റർ ചെയ്ത് ഉപയോഗിക്കാവുന്നതാണ്. കൂടാതെ ehealth സംവിധാനമുള്ള ആശുപത്രികളിൽ നിന്നും നേരിട്ട് UHIDകാർഡ് വാങ്ങാവുന്നതാണ്.

ഉഴവൂർ ഗ്രാമപഞ്ചയത്തിന്റെയും കെ ആർ നാരായണൻ മെമ്മോറിയൽ സ്പെഷ്യൽറ്റി ആശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ആദ്യത്തെ സാമ്പിൾ ആശുപത്രിയിൽ നിന്നും കൈമാറി. ഉഴവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇൻ ചാർജ് ശ്രീ കെ എം തങ്കച്ചൻ ഉൽഘാടനം ചെയ്തു.

ആശുപത്രി സൂപ്രണ്ട് Dr . സിതാര സി ജെ ,നഴ്സിംഗ് ഓഫീസർ ശ്രീമതി ഷീജ എസ് ലാബ് ടെക്‌നിഷ്യൻ ശ്രീമതി രാജി ലാൽ, LHI മിനി, ഉഴവൂർ പോസ്റ്റ് ഓഫിസ് പോസ്റ്റ് വുമൺ ജാൻസി എം. എസ്. മറ്റു ആശുപത്രി ജീവനക്കാർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *