kuravilangad

കുറവിലങ്ങാടിൻ്റെ ചരിത്രസ്മരണകൾ ഉണർത്തി -കെൻശ് ബയ്ത്തേ – സംഗമം

കുറവിലങ്ങാട് : കുറവിലങ്ങാട് ഇടവകയുടെ കുടുംബ കൂട്ടായ്മ പ്രവർത്തനോത്ഘാടന സംഗമം -കെൻശ് ബയ്ത്തേ – സംഘടിപ്പിച്ചു. ഇടവകയിലെ 650 കുടുംബ കൂട്ടായ്മ ഭാരവാഹികളുടെ സംഗമത്തിൽ പാലാ രൂപത മുഖ്യവികാരി ജനറാൾ ഡോ.ജോസഫ് തടത്തിൽ ഉദ്ഘാടനം നിർവഹിച്ചു.

ദൈവാലയത്തിന്റെ നവീകരിച്ച വെബ്സൈറ്റിന്റെ ഉദ്ഘാടനവും,കുടുംബ കൂട്ടായ്മ ഗാനത്തിന്റെ അവതരണവും നടന്നു.ആർച്ച് പ്രീസ്റ്റ് ഡോ. തോമസ് മേനാച്ചേരി അധ്യക്ഷത വഹിച്ചു.കുടുംബ കൂട്ടായ്മ രൂപത ഡയറക്ടർ ഡോ.ജോസഫ് അരിമറ്റത്ത് കുടുംബ കൂട്ടായ്മ കൈപ്പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചു.

രൂപതാ പ്രസിഡണ്ട് സെബാസ്റ്റ്യൻ പയ്യാനിമണ്ഡപം മുത്തിയമ്മക്കൊടിയുടെ പ്രകാശനം നടത്തി. കുടുംബ കൂട്ടായ്മ ഡയറക്ടർ ഫാ. പോൾ കുന്നുംപുറത്ത് അനുഗ്രഹ പ്രഭാഷണവും, ജനറൽ ലീഡർ ബോബിച്ചൻ നിധീരി ആമുഖ സന്ദേശവും നടത്തി. ഫാ. തോമസ് താന്നിമല ഫാ. ആൻറണി വാഴക്കാലായിൽ ഫാ. ജോസഫ് ചൂരക്കൽ, ഫാ. ജോസ് കോട്ടയിൽഎന്നിവർ സന്ദേശങ്ങൾ നൽകി.

പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി ,മഹാ ജൂബിലി 2025 ,കുറവിലങ്ങാട് ആലിൻ ചുവട് സമ്മേളനത്തിന്റെ 133-ാം വാർഷികം എന്നിവയുടെ സ്മരണാർത്ഥം ജൂബിലി ആൽമരം സീനിയർ അസിസ്റ്റൻറ് വികാരി ഫാ. ജോസഫ് മണി യഞ്ചിറ നാടിനു സമർപ്പിച്ചു.

ട്രസ്റ്റി റെജി മിറ്റത്താനി ഏറ്റുവാങ്ങി. 1892 ൽ നസ്രാണിസഭ പ്രതിസന്ധി നേരിട്ട കാലഘട്ടത്തിൽ മലനാട് മുതൽ തീരപ്രദേശം വരെയുള്ള 72 ഇടവകകളുടെ പ്രതിനിധികൾ കുറവിലങ്ങാട് പള്ളി ക്കവലയിൽ ആലിൻചുവട്ടിൽ സമ്മേളിച്ച് സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടു.

ഭാരത സഭയിലെ ആദ്യ തദ്ദേശീയ മെത്രാനായിരുന്ന പള്ളി വീട്ടിൽ ചാണ്ടി മെത്രാൻ്റ ഛായാചിത്രം അധ്യക്ഷ പീഠത്തിൽ പ്രതിഷ്ഠിച്ചായിരുന്നു സമ്മേളനം. ഇത് സുറിയാനി സഭാ ചരിത്രത്തിലെ ഒരു നിർണായക സംഭവമായിരുന്നു.ഇതിൻറെ സ്മരണാർത്ഥമാണ് ആൽമരം ജൂബിലി വൃക്ഷമായി പള്ളി മൈതാനിയിൽ നടുന്നത്.

പള്ളിയോഗം സെക്രട്ടറി ബെന്നി കോച്ചേരി,കൂട്ടായ്മ മേഖലാ പ്രസിഡണ്ട് ബിജു താന്നിക്കതറപ്പേൽ ,സോൺ ലീഡർ ഷൈജു പാവു ത്തിയേൽ, സെക്രട്ടറി ഷൈനി സാബു മഞ്ഞപ്പള്ളി എന്നിവർ പ്രസംഗിച്ചു.

സോൺ ലീഡർമാരായ ജിയോ കരികുളം ,ജോസ് മണക്കാട്ട്,സണ്ണി വെട്ടിക്കാട്ട്,ജോളി ടോമി എണ്ണംപ്രായിൽ ,സ്മിത ഷിജു പുതിയിടം,ആശാ വിക്ടർ കുന്നുമല എന്നിവർ നേതൃത്വം നൽകി.

പ്രവർത്തന ഉദ്ഘാടനത്തിന്റെ ഭാഗമായി യൂണിറ്റുകൾ കേന്ദ്രീകരിച്ച് 101 സാമൂഹ്യ പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പിലാക്കിയിരുന്നു. പ്രവർത്തനങ്ങളുടെ വീഡിയോ ദൃശ്യാവിഷ്കരണവും സമ്മേളനത്തോടനുബന്ധിച്ച് നടന്നു.

Leave a Reply

Your email address will not be published. Required fields are marked *