കുറവിലങ്ങാട്: ഇന്ത്യൻ രാഷ്ട്രീയത്തിൽ സ്ത്രീകൾക്ക് മതിയായ പ്രാതിനിധ്യം ലഭിച്ചിട്ടില്ലെന്ന് സാമൂഹിക നിരീക്ഷകൻ അഡ്വ. എ. ജയശങ്കർ അഭിപ്രായപ്പെട്ടു. ഇതര രാഷ്ട്രങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇക്കാര്യത്തിൽ ഇന്ത്യ ഏറെ പിന്നിലാണ്.
രാഷ്ട്രീയ സാമൂഹിക രംഗങ്ങളിൽ സ്ത്രീകൾക്ക് സ്വതന്ത്രമായി ഇടപെടുവാനുള്ള അവസരം ഇന്ത്യയിൽ കുറവാണ്. വനിതാ സംവരണബിൽ നടപ്പാക്കുന്നതിൽ രാഷ്ടീയ പാർട്ടികൾക്ക് യാതൊരു താത്പര്യവുമില്ല. ഇന്ത്യയിലെ സ്ത്രീകൾ ഇക്കാര്യത്തെക്കുറിച്ച് ബോധവതികളുമല്ല എന്ന് അദ്ദേഹം പ്രസ്താവിച്ചു.
വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി കുറവിലങ്ങാട് ദേവമാതാ കോളെജ് വിമൻസ് ഫോറം സംഘടിപ്പിച്ച പ്രഭാഷണത്തിലാണ് അഡ്വ. ജയശങ്കർ ഇക്കാര്യം പ്രസ്താവിച്ചത്. പ്രിൻസിപ്പൽ ഡോ. സുനിൽ സി മാത്യു, ബർസാർ ഫാ. ജോസഫ് മണിയഞ്ചിറ, വിമൻസ് ഫോറം ഭാരവാഹികളായ സി.ഡോ. ഫാൻസി പോൾ, വിദ്യാ ജോസ്, ഡോ. അരുണിമ സെബാസ്റ്റ്യൻ, അഞ്ജു ബി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.