കുന്നോന്നി :ഭാരതത്തിൻ്റെ എഴുപത്തി ഒൻപതാം സ്വാതന്ത്യദിനം കുന്നേന്നി സെൻ്റ്. ജോസഫ് യു.പി സ്കൂളിൽ വിപുലമായി ആചരിച്ചു. രാവിലെ 9.30 ന് സ്കൂൾ മാനേജർ ഫാ. മാത്യു പീടികയിൽ ദേശീയ പതാക ഉയർത്തി.
ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ഷീനാ മോൾ ജേക്കബ്. വാർഡ് മെംബർ ബീനാ മധുമോൻ പി.ടി.എ പ്രസിഡൻ്റ് അനീഷ് കീച്ചേരി അദ്ധ്യാപകർ വിദ്യാർത്ഥികൾ തുടങ്ങിയവർ സംബന്ധിച്ചു.
ചടങ്ങിൽ കുട്ടികളുടെ സ്വാതന്ത്യദിന പതിപ്പ് സ്കൂൾ മാനേജർ ഫാ. മാത്യു പീടകയിലിന് ഹെഡ്മിസ്ട്രസ് ഷീനാമോൾ ജേക്കബ് കൈമാറി. ചടങ്ങിൽ കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.