കുന്നോന്നി: ആധുനിക ഇന്ത്യയെ രൂപപ്പെടുത്തി എടുക്കുന്നതിൽ നിർണ്ണായക പങ്കു വഹിച്ച വിവര സാങ്കേതികവിദ്യയിൽ ഇന്ത്യയെ മറ്റു രാജ്യങ്ങൾക്ക് മുൻപിൽ തല ഉയർത്തി നില്ക്കാൻ പ്രാപ്തരാക്കിയ മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ രക്ത സാക്ഷിത്യ ദിനം കോൺഗ്രസ് കുന്നോന്നി വാർഡ് കമ്മറ്റി ആചരിച്ചു.
രാവിലെ 9 മണിക്ക് കുന്നോന്നി കമ്പനി ജംഗ്ഷനിൽ രാജീവ് ഗാന്ധിയുടെ ഛായാ ചിത്രത്തിന് മുൻപിൽ പുഷ്പാർച്ചന നടത്തി. ചടങ്ങിൽ DCC മെംബർ ജോർജ് സെബാസ്റ്റ്യൻ, വാർഡ് പ്രസിഡൻ്റ് ജോജോ വാളിപ്ളാക്കൽ, അനീഷ് കീച്ചേരി, ഷാജി പുളിയ്ക്കക്കുന്നേൽ, കെ.എം മാത്യു പതിയിൽ, തങ്കച്ചൻ മാങ്കുഴയ്ക്കൽ, ജിമ്മി വാളിപ്ലാക്കൽ, കേശവൻ മരുപത്താങ്കൽ, റിജു കണപ്പള്ളിൽ, സാജു കെ. ജെ തുടങ്ങിയവർ പങ്കെടുത്തു.