വെള്ളികുളം: ചെറുപുഷ്പ മിഷൻലീഗ് വെള്ളികുളം ശാഖയുടെ ആഭിമുഖ്യത്തിൽ വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ അനുസ്മരണ സമ്മേളനം നടത്തി. അനീനാ ടോണി തോട്ടപ്പള്ളിൽ മീറ്റിങ്ങിൽ അധ്യക്ഷത വഹിച്ചു.ശീതൾ ഷിൻ്റോ പുതുശ്ശേരിൽ കുഞ്ഞച്ചൻ അനുസ്മരണ പ്രഭാഷണം നടത്തി.
ഫാസ്കറിയ വേകത്താനം അനുഗ്രഹപ്രഭാഷണം നടത്തി. ജോമോൻ കടപ്ളാക്കൽ, മെറീനാ ജോമി കടപ്ലാക്കൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. കുഞ്ഞച്ചൻ ക്വിസ് മത്സരത്തിന് ജാസ്മിൻ പ്രദീഷ് കൊച്ചു കുടിയാറ്റ് നേതൃത്വം നൽകി.
ലോഗോസ് ക്വിസ് മത്സരത്തിൽ ഉന്നത വിജയം നേടിയ റിയാ തെരേസ് ജോർജ് മാന്നാത്ത്, ഡാനി സുനിൽ മുതുകാട്ടിൽ എന്നിവരെ സമ്മേളനത്തിൽ ആദരിച്ചു. കോട്ടയം റവന്യൂ ജില്ലാ കായികമേളയിൽ 400 മീറ്റർ റിലേ മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ ജസ്റ്റിൻ രാജേഷ് വേലിക്കകത്തെ അഭിനന്ദിച്ചു. ഗ്രീൻ ഹൗസിന്റെ നേതൃത്വത്തിൽ കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
ആൽബിൻ സാജൻ തോട്ടപ്പള്ളിൽ, അനിലാ മോൾ തോമസ് വില്ലന്താനത്ത്, മരിയ കുര്യാക്കോസ് വട്ടോത്ത്, മാർട്ടിൻ ബിപിൻ ഇളംതുരുത്തിയിൽ, മിലൻ സെബാസ്റ്റ്യൻ മൈലക്കൽ ഡോണാ ആൻ്റണി അവിരാകുന്നേൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.





