കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾക്ക് പരുക്ക്. പരുക്കേറ്റ കൂടല്ലൂർ സ്വദേശിനി ഗിരിജയെ ( 60) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് കൂടല്ലൂർ കവല ഭാഗത്തു വച്ചായിരുന്നു അപകടം.
ബസും കാറും കൂട്ടിയിടിച്ചു 3 പേർക്ക് പരുക്ക്. സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു പരുക്കേറ്റ എറണാകുളം സ്വദേശികളായ പ്രിൻസ് ( 52), സന്തോഷ് ( 47) സനറ്റ് ജെൻസൺ ( 32) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചയോടെ ദേശീയപാതയിൽ കുട്ടിക്കാനത്തിനും പീരുമീടിനും മധ്യേയായിരുന്നു അപകടം. ഗ്ലാസ് വർക്ക് ജീവനക്കാരായ എറണാകുളം സ്വദേശികൾ ജോലി സൈറ്റ് സന്ദർശിക്കാൻ പോകുന്നതിനിടെയാണ് അപകടം.
പാലാ: നാടക സംഘം സഞ്ചരിച്ച മിനി ബസും വാനും കൂട്ടിയിടിച്ച് 4 പേർക്ക് പരുക്ക്. പരുക്കേറ്റ മിനി ബസിൽ ഉണ്ടായിരുന്ന കോഴിക്കോട് സ്വദേശി ചെയ്ത ഖാലിദ് (62) ,പാലാ സ്വദേശികളായ മാർട്ടിൻ (58) ഉദയൻ (53) കൊല്ലം സ്വദേശി ഹരീഷ് (32) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് 5 മണിയോടെ പാലാ – പൊൻകുന്നം ഹൈവേയിൽ അട്ടിക്കൽ കവലയിലായിരുന്നു അപകടം. മുണ്ടക്കയത്തേക്ക് നാടക അവതരണത്തിനു പോയ പാലായിലുള്ള നാടക സംഘം സഞ്ചരിച്ച ബസാണ് Read More…