job

ക്ഷീരജാലകം പ്രമോട്ടറുടെ ഒഴിവ്

കോട്ടയം: ക്ഷീരവികസന വകുപ്പിനു കീഴിലുള്ള കോട്ടയം ക്ഷീരകർഷക ക്ഷേമനിധി ഓഫീസിൽ ക്ഷീരജാലകം പ്രമോട്ടർ തസ്തികയിൽ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ഹയർ സെക്കൻഡറി/ഡിപ്ലോമ. ക്ഷീരജാലകം സോഫ്റ്റ്‌വേർ കൈകാര്യം ചെയ്യാനറിയണം.

പ്രായം 18-40. യോഗത്യാ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽകാർഡ് എന്നിവയുടെ പകർപ്പ് സഹിതം ഫെബ്രുവരി 24 ന് വൈകീട്ട് അഞ്ചിന് മുൻപ് നേരിട്ടോ തപാൽ മുഖേനയോ ജില്ലാ നോഡൽ ഓഫീസർ, ക്ഷീര കർഷക ക്ഷേമനിധി ബോർഡ്, ക്ഷീര വികസന വകുപ്പ് , ഈരയിൽകടവ്, കോട്ടയം- 1 എന്ന വിലാസത്തിൽ അപേക്ഷിക്കണം.

കൂടിക്കാഴ്ചയ്ക്ക് യോഗ്യത നേടിയവരുടെ പട്ടിക ഫെബ്രുവരി 25ന് രാവിലെ 11 ന് നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിക്കും. കൂടിക്കാഴ്ച ഫെബ്രുവരി 28ന് രാവിലെ 10.30ന് നോഡൽ ഓഫീസറുടെ കാര്യാലയത്തിൽ. വിശദവിവരത്തിന് ഫോൺ: 0481 2303514. ഇ-മെയിൽ: : qco-ktm. dairy@kerala.gov.in, dairyqcoktm@gmail.com

Leave a Reply

Your email address will not be published. Required fields are marked *