അരുവിത്തുറ: കൊണ്ടൂർ വടക്കേൽ ജൂലി ജോൺ (48) അന്തരിച്ചു. സംസ്കാര ശുശ്രുഷകൾ തിങ്കൾ (14/ 4/ 2025) 2.30ന് സഹോദരൻ ജോമോൻ ജോൺ വടക്കേലിന്റെ പതാഴയിലുള്ള വസതിയിൽ ആരംഭിച്ച് അരുവിത്തുറ സെൻ്റ് ജോർജ് ഫൊറോന പള്ളിയിൽ സംസ്കരിക്കുന്നതുമാണ്. പിതാവ്: എൻ. കെ. ജോൺ, മാതാവ്: ഗ്രേസി ജോൺ. ഭർത്താവ്: സന്തോഷ് (വിശാഖപട്ടണം). മക്കൾ: ആൽവിൻ സന്തോഷ്, ജെസ് വിൻ സന്തോഷ്.
വലവൂർ : കണ്ണൻ (വിപിൻ 37)കരൂക്കര നിര്യാതനായി. ശനിയാഴ്ച പനയ്ക്കപ്പാലത്ത് ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കണ്ണന് ഗുരുതരമായി പരിക്കേറ്റിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം. സംസ്കാരം ഇന്ന് 3 മണിക്ക് വീട്ടുവളപ്പിൽ. പിതാവ് : പരേതനായ വാസുദേവൻ നായർ. മാതാവ് :പുഷ്പ കുമാരി, ഭാര്യ :അശ്വതി പോളക്കൽ പോണാട്, മക്കൾ : ദുർഗ, ധ്രുവ്.
എലിക്കുളം: ആലുങ്കൽകരോട്ട് എ.എസ്.സെബാസ്റ്റിയൻ(ജോയി-60) അന്തരിച്ചു. ഭാര്യ: സെലിൻ, മടുക്കക്കുന്ന് മാഞ്ഞൂർ കുടുംബാംഗം. മക്കൾ: ലിജോ, ജോസ്. സംസ്കാരം വ്യാഴാവ്ച ഒൻപതിന് വീട്ടിലെ ശുശ്രൂഷക്കുശേഷം എലിക്കുളം കാരക്കുളം ഉണ്ണിമിശിഹാപള്ളി സെമിത്തേരിയിൽ.