വൈക്കം നഗരസഭ കൃഷിഭവൻ ഏർപ്പെടുത്തിയ ” കൃഷിമുകുളം” അവാർഡ് വൈക്കം ടൗൺ ഗവൺമെന്റ് എൽ പി എസ് ന്. കാർഷിക മേഖലയിൽ കുട്ടികളെ ഉൾക്കൊള്ളിച്ചു അവരിൽ കാർഷിക അവബോധം വളർത്തുന്നതിൽ കാണിച്ച മികവിനാണ് അംഗീകാരം.
വർധിച്ചു വരുന്ന ആരോഗ്യ പ്രശ്നങ്ങളിൽ 70 ശതമാനവും ഭക്ഷണത്തിൽ നിന്നുള്ളതാണ്. ഈ സാഹചര്യത്തിൽ കാർഷിക മേഖലക്ക് വലിയ പ്രാധാന്യമാണുള്ളത്. പുതു തലമുറയിൽ കൃഷിയുടെ അറിവും അഭിരുചിയും വർധിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് ഈ വർഷം മുതൽ നഗരസഭ കൃഷിഭവൻ “കൃഷിമുകുളം ” അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത്.