pala

കെ.പി.സി.സി. സംസ്കാര സാഹിതി പാലാ നിയോജകമണ്ഡലം പ്രവർത്തനോദ്ഘാടനവും മെമ്പർഷിപ്പ് വിതരണവും ;മെയ് 1 ന്

പാലാ: കെ.പി.സി.സി. സംസ്കാര സാഹിതി പാലാ നിയോജകമണ്ഡലം പ്രവർത്തനോദ്ഘാടനവും മെമ്പർഷിപ്പ് വിതരണവും 2025 മെയ് 1 ന് (വ്യാഴം) 4 PM കോൺഗ്രസ് പാലാ മണ്ഡലം കമ്മറ്റി ഓഫീസ്, ടൗൺ ഹാൾ ബിൽഡിംഗിൽ വെച്ച് നടത്തുന്നു.

ശ്രീ. ബോബൻ തോപ്പിൽ ജില്ലാ ചെയർമാൻ) അദ്ധ്യക്ഷതവഹിക്കുന്ന ചടങ്ങിൽ ശ്രീ. എൻ.വി. പ്രദീപ് കുമാർ സംസ്ഥാന വർക്കിംഗ് ചെയർമാൻ പ്രവർത്തനോദ്ഘാടനം നിർവഹിക്കും. ശ്രീ. മാണി സി. കാപ്പൻ എം.എൽ.എ മെമ്പർഷിപ്പ് വിതരണ ഉൽഘാടനം നടത്തും.

അഡ്വ. സന്തോഷ് കെ. മണർകാട്ട് (നി.ഒ. ചെയർമാൻ) സ്വാഗതം ആശംസിക്കും. സംസ്കാര സാഹിതിയുടെ പ്രസക്തിയെക്കുറിച്ച് ശ്രീ. അജി തകിടിയേൽ (ജില്ലാ കൺവീനർ) സംസാരിക്കും.

അഡ്വ. ടോമി കല്ലാനി, ശ്രീ. തോമസ് കല്ലാടൻ, അഡ്വ. ബിജു പുന്നത്താനം, പ്രൊഫ. സതീഷ് ചൊള്ളാനി, ശ്രീ. എൻ. സുരേഷ്, ശ്രീമതി മോളി പീറ്റർ, ശ്രീ. തോമസ് പാലത, അഡ്വ. ചാക്കോ തോമസ്, ശ്രീ. സാബു എബ്രാഹം, ശ്രീ. ആർ. മനോജ്,ശ്രീ. ജോൺസൺ നെല്ലുവേലി, ശ്രീ. തോമസ്കുട്ടി നെച്ചിക്കാട്ട്, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കും. ശ്രീ. തോമസ് ആർ. വി. ജോസ് കൃതജ്ഞത അറിയിക്കും.

Leave a Reply

Your email address will not be published. Required fields are marked *