കൊഴുവനാൽ : കൊഴുവനാൽ സെ. ജോൺ നെപുംസ്യാൻസ് ഹയർ സെക്കൻഡറി സ്കൂളിലെ വാർഷികവും സർവ്വീസിൽ നിന്നും ഈ വർഷം വിരമിക്കുന്ന ഷാൽവി ജോസഫ്, ജിജിമോൾ ജോസഫ് എന്നീ അധ്യാപികമാർക്കുള്ള യാത്രയയപ്പും ജനുവരി 23, 24, തിയതികളിൽ HS ഓഡിറ്റോറിയത്തിൽ വച്ച് നടക്കും.
കുട്ടികളുടെ കലാമേള ‘നിറവ് 25 വ്യാഴാഴ്ച രാവിലെ 10 മണി മുതൽ ആരംഭിക്കും. പ്രശസ്ത കോമഡി ആർട്ടിസ്റ്റ് സന്തോഷ് പ്രഭ പ്രോഗ്രാം ഉദ്ഘാടനം ചെയ്യും. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടക്കും. വെള്ളിയാഴ്ച രാവിലെ 9.30 ന് അധ്യാപകരും രക്ഷിതാക്കളും വിദ്യാർഥികളും ചേർന്ന് അവതരിപ്പിക്കുന്ന ഗാനമേള ‘ഗാനാഞ്ജലി നടക്കും.
ഉച്ച കഴിഞ്ഞ് 1.45 ന് സ്കൂൾ മാനേജർ റവ. ഡോ. ജോർജ് വെട്ടുകല്ലേലിൻ്റെ അധ്യക്ഷതയിൽ നടക്കുന്ന യാത്രയയപ്പ് സമ്മേളനം പാലാ കോർപറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി സെക്രട്ടറി റവ. ഫാ. ജോർജ് പുല്ലു കാലായിൽ ഉദ്ഘാടനം ചെയ്യും.
പാലാ അൽഫോൻസാ കോളേജ് പ്രിൻസിപ്പൽ റവ. ഡോ. ഷാജി പുന്നത്താനത്തു കുന്നേൽ മുഖ്യപ്രഭാഷണം നടത്തും. പ്രിൻസിപ്പൽ ഡോ. ബല്ലാ ജോസഫ്, ഹെഡ്മാസ്റ്റർ സോണി തോമസ്, വാർഡ് മെമ്പർ ശ്രീ പി.സി.ജോസഫ്, പി.റ്റി.എ. പ്രസിഡൻ്റ് ജോൺ എം. ജെ. അധ്യാപകരായ ആൻസി ഫിലിപ്പ്, മിനിമോൾ ജേക്കബ്ബ്, അൻസൽ മരിയ തോമസ്, ഷാൽവി ജോസഫ്, ജിജിമോൾ ജോസഫ് , അനൂപ് ചാണ്ടി എന്നിവർ പ്രസംഗിക്കും.

പരിപാടികൾക്ക് ജസ്റ്റിൻ ജോസഫ്, സിബി ഡൊമിനിക്, റോസ്മിൻ മരിയ,ജസ്റ്റിൻ എബ്രാഹം, സണ്ണി സെബാസ്റ്റ്യൻ, ലിറ്റി കെ.സി., സി.ലിനറ്റ്, ജോബിൻ തോമസ് ജീനാ ജോർജ്, ജിസ് മോൾ ജോസഫ്, ഏലിയാമ്മ ജോസഫ്, മിനിമോൾ ജേക്കബ്ബ്, സുബി തോമസ്, ഡോണാ ഫ്രാൻസീസ്, അനിത സി. നായർ,
സി. സൂസമ്മ മൈക്കിൾ, ഷാലറ്റ് കെ. അഗസ്റ്റിൻ, വിദ്യാർഥികളായ ആൽഫി സുനിൽ, അമൃത ദിലീപ്, ഗ്ലാഡ് വിൻ R , A ജനിഫർ ജോസ്, നന്ദന വിജയകുമാർ അജോമോൻ ജോമിച്ചൻ ജുവാൻ എസ്. കുമ്പുക്കൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.