കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന് വീണ് ബിന്ദു എന്ന സ്ത്രീ മരണമടഞ്ഞ സംഭവത്തിൽ സമഗ്രഅന്വേഷണം നടത്തണമെന്നും, ബലക്ഷയമുള്ള കെട്ടിടത്തിലേയ്ക്ക് മനുഷ്യർ കടന്ന് ചെല്ലാതാരിക്കാൻ വേണ്ട മുൻകരുതൽ എടുക്കാതിരുന്ന അധികൃതർ കുറ്റക്കാരാണെന്നും നടപടി സ്വീകരിക്കണമെന്നും തൃണമൂൽ കോൺഗ്രസ് ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു. മെഡിക്കൽ കോളജിന്റെ പഴയ കെട്ടിടങ്ങൾ പരിശോധന നടത്തി സുരക്ഷ ഉറപ്പാക്കണമെന്നും അദ്ധേഹം ആവശ്യപ്പെട്ടു. സർക്കാർ ആശുപത്രികളിൽ രോഗികൾക്ക് സൗജന്യമായി വിതരണം ചെയ്യേണ്ട മരുന്ന് ഇല്ല എന്നതും , ഓപ്പറേഷൻ സാമഗ്രികളുടെ Read More…
കോട്ടയം :ജില്ലാതല സ്വാതതന്ത്ര്യദിനാഘോഷച്ചടങ്ങുകൾ ഓഗസ്റ്റ് 15 (വെള്ളി)രാവിലെ കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ നടക്കും. രാവിലെ 9.00 മണിക്ക് മൃഗസംരക്ഷണ- ക്ഷീരവികന വകുപ്പുമന്ത്രി ജെ. ചിഞ്ചുറാണി പതാക ഉയർത്തും. തുടർന്ന് സല്യൂട്ട് സ്വീകരിക്കും. പരേഡിൽ 25 പ്ലാറ്റൂണുകൾ പങ്കെടുക്കും. ചടങ്ങുകൾ രാവിലെ 8.35ന് ആരംഭിക്കും. പോലീസ്, എക്സൈസ്, വനംവകുപ്പ്, അഗ്നിരക്ഷാസേന, എന്നിവയുടെ അഞ്ചു പ്ലാറ്റൂണുകൾ, എൻ.സി.സി. സീനിയർ, ജൂനിയർ ഡിവിഷനുകളിലായി ആറു പ്ലാറ്റൂണുകൾ, സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ ആറു പ്ലാറ്റൂണുകൾ, സ്കൗട്ട്, ഗൈഡ്സ് വിഭാഗത്തിൽനിന്ന് നാലു പ്ലാറ്റൂണുകൾ, Read More…
കോട്ടയം: വേനൽ മഴ കനക്കുന്നതിന് മുൻപ് സംസ്ഥാനത്തെ കൊയ്ത്ത് കഴിഞ്ഞ നെല്ല് മുഴുവൻ സംഭരിച്ച് നെൽ കർഷകരെ സംരക്ഷിക്കണമെന്ന് ചെറുകിട കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് സന്തോഷ് കുഴിവേലിൽ പ്രസ്താവനയിൽ ആവശ്യപെട്ടു. മില്ല്കാരും ഏജന്റുമാരും ചേർന്ന് താരയുടെ പേരിൽ കർഷകരെ ചൂഷണം ചെയ്യുന്നത് തടയണം. ക്വിറ്റലുകണക്കിന് നെല്ലാണ് പാടത്ത് കെട്ടി കിടക്കുന്നതെന്നും ചെറുകിട കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് സന്തോഷ് കുഴിവേലിൽ ചൂണ്ടിക്കാട്ടി.