kottayam

‘സ്ട്രോങ് റൂം താക്കോൽ പൂട്ടിനൊപ്പംവെച്ച് സീൽചെയ്യണം’; എതിർത്ത ഉദ്യോഗസ്ഥനുനേരെ തോക്കുചൂണ്ടി സൈനികൻ

കോ‌​ട്ട​യം: വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ സൂ​ക്ഷി​ക്കു​ന്ന സ്ട്രോം​ഗ് റൂ​മി​ന്‍റെ സു​ര​ക്ഷ​യെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തി​നി​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നേ​രെ സി​ഐ​എ​സ്എ​ഫ് സൈ​നി​ക​ർ തോ​ക്ക് ചൂ​ണ്ടി. കോ​ട്ട​യം ബ​സേ​ലി​യ​സ് കോ​ള​ജി​ലാ​ണ് സം​ഭ​വം.

സ്ട്രോം​ഗ് റൂ​മി​ന്‍റെ താ​ക്കോ​ൽ പൂ​ട്ടി​നൊ​പ്പം​വെ​ച്ച് സീ​ൽ​ചെ​യ്യ​ണ​മെ​ന്ന കേ​ന്ദ്ര നി​രീ​ക്ഷ​ക​ന്‍റെ ആ​വ​ശ്യം തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ൻ അ​നു​സ​രി​ക്കാ​തി​രു​ന്ന​താ​ണ് പ്ര​ശ്‌​ന​ങ്ങ​ൾ​ക്കി​ട​യാ​ക്കി​യ​ത്. സാ​ധാ​ര​ണ നി​ല​യി​ൽ സ്ട്രോം​ഗ് റൂ​മു​ക​ൾ​ക്ക് ര​ണ്ട് പൂ​ട്ടു​ക​ളാ​ണു​ണ്ടാ​വു​ക.

ഇ​തി​ന്‍റെ ഒ​രു താ​ക്കോ​ൽ റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ​ക്കും മ​റ്റൊ​ന്ന് അ​സി​സ്റ്റ​ന്‍റ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ​ക്കു​മാ​ണ് ന​ൽ​കു​ന്ന​ത്. എ​ന്നാ​ൽ ബം​ഗാ​ളി​ലും ആ​സാ​മി​ലു​മൊ​ക്കെ ചെ​യ്യു​ന്ന​തു​പോ​ലെ ര​ണ്ട് താ​ക്കോ​ലു​ക​ളും ഒ​ന്നി​ച്ച് സീ​ൽ ചെ​യ്‌​തു വെ​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര നി​രീ​ക്ഷ​ക​നാ​യ ര​ഞ്ജ​ൻ കു​മാ​ർ സി​ൻ​ഹ നി​ർ​ദേ​ശി​ച്ച​തോ​ടെ​യാ​ണ് ത​ർ​ക്ക​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യ​ത്.

ഇ​തി​നെ​തി​രെ ഏ​റ്റു​മാ​നൂ​രി​ലെ സ്ഥാ​നാ​ർ​ഥി​യും ഡി​സി​സി അ​ധ്യ​ക്ഷ​നു​മാ​യ നാ​ട്ട​കം സു​രേ​ഷ് ഉ​ൾ​പ്പെ​ടെ​യു​ള്ള കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ക​ള​ക്ട​ർ​ക്കും മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ​ക്കും പ​രാ​തി ന​ൽ​കി. പ​രാ​തി​യെ​ത്തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ ക​ള​ക്‌​ട​ർ പ​ഴ​യ രീ​തി​യി​ൽ​ത്ത​ന്നെ താ​ക്കോ​ലു​ക​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കൈ​മാ​റാ​ൻ നി​ർ​ദേ​ശി​ച്ചു.

ക​ള​ക്ട​റു​ടെ ഈ ​നി​ർ​ദേ​ശം ന​ട​പ്പി​ലാ​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ കോ​ള​ജി​ലെ​ത്തി​യ​പ്പോ​ഴാ​ണ് സി​ഐ​എ​സ്എ​ഫ് സൈ​നി​ക​ർ അ​വ​ർ​ക്കു​നേ​രെ തോ​ക്ക് ചൂ​ണ്ടി​യ​ത്. ഇ​ത് സം​ഘ​ർ​ഷാ​വ​സ്ഥ സൃ​ഷ്ടി​ച്ചു. ഒടുവിൽ കളക്ടറും കേന്ദ്ര നിരീക്ഷകനും നേരിട്ട് ഇടപെട്ടാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *