കോട്ടയം :അഴിമതിക്കെതിരെയുള്ള പോരാട്ടത്തിനെ ശക്തമായി മുന്നോട്ടു നയിക്കാൻ വിദ്യാർഥി-യുവജന- രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് കരുത്തുപകർന്നു യുവ നേതാവായിരുന്നു ബാബു ചാഴികാടനെന്ന് കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ. മോൻസ് ജോസഫ് എംഎൽഎ പറഞ്ഞു. ബാബു ചാഴികാടന്റെ മുപ്പത്തിനാലാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് കേരള കോൺഗ്രസ് ഏറ്റുമാനൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണരംഗത്ത് അഴിമതി തഴച്ചുവളരുകയും രാഷ്ട്രീയ മണ്ഡലത്തിൽ മൂല്യച്യുതി സംഭവിക്കുകയും ചെയ്യുന്ന ആധുനിക കാലഘട്ടത്തിൽ ബാബു ചാഴികാടനെ പോലെയുള്ള Read More…
കോട്ടയം: കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ ( ജൂൺ 5) ജില്ലാ കളക്ടർ വി. വിഗ്നേശ്വരി അവധി പ്രഖ്യാപിച്ചു.
കോട്ടയം: സംസ്ഥാനത്ത് റോഡപകടങ്ങള് പെരുകുന്നതിന്റെ മൂലകാരണം ലഹരിയാസക്തരുടെ ഡ്രൈവിംഗെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള. റോഡ് നിര്മ്മാണ അപാകതയെന്നോ, അമിത വേഗതയെന്നോ റിപ്പോര്ട്ട് നല്കി യഥാര്ത്ഥ കാരണങ്ങളെ നിസ്സാരവല്ക്കരിക്കരുത്. കെ.സി.ബി.സി. മദ്യവിരുദ്ധ സമിതിയുടെ പ്രതിനിധിയോഗം കോട്ടയത്ത് ടെമ്പറന്സ് കൗണ്സില് ഹാളില് ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രസാദ് കുരുവിള. ലഹരിയാസക്തര് വാഹനം ഡ്രൈവ് ചെയ്യുമ്പോള് പൊതുനിരത്തില് അവര് മനുഷ്യ ബോംബായി മാറുകയാണ്. വൈകിട്ട് 5 മണി കഴിഞ്ഞാല് വഴിയാത്രക്കാര്ക്ക് കാല്നടപോലും നിലവിലെ സാഹചര്യത്തില് ഭയപ്പാടുണ്ടാക്കുന്നുണ്ട്. ലഹരിയില് Read More…