kottayam

കോട്ടയം കൾച്ചറൽ ഫെസ്റ്റിന് നാളെ തുടക്കം

കോട്ടയം: ഡിടിപിസിയും കോട്ടയത്തെ സാംസ്കാരിക സംഘടനകൾ ആയ ദർശന സാംസ്കാരിക കേന്ദ്രം, നാദോപാസന, കളിയരങ്ങ്, ആത്മ, ഫിൽക്കോസ് എന്നിവരും ചേർന്ന് സംഘടിപ്പിക്കുന്ന രണ്ടാമത് കോട്ടയം കൾച്ചറൽ ഫെസ്റ്റിന് നാളെ ദർശന ഓഡിറ്റോറിയത്തിൽ തിരി തെളിയും.

വൈകിട്ട് 5.30ന് ആരംഭിക്കുന്ന ചടങ്ങ് ജില്ലാ കളക്ടർ ചേതൻ കുമാർ മീണ ഐഎഎസ് ഉദ്ഘാടനം ചെയ്യും. തുടർന്ന് പ്രശസ്ത സംഗീതജ്ഞൻ ശ്രീവത്സൻ ജെ മേനോന്റെ സംഗീത കച്ചേരി അരങ്ങേറും.

രണ്ടാം ദിവസം ആയ ഒക്ടോബർ 31ന് വൈകിട്ട് ആറുമണിക്ക് ചവിട്ടുനാടകം. നവംബർ ഒന്നിന് ഒറ്റമരം എന്ന സിനിമയുടെ പ്രദർശനം നടക്കും. രണ്ടാം തീയതി രാവിലെ 10 മണി മുതൽ കഥകളി അരങ്ങേറും.

മൂന്നാം തീയതി വൈകിട്ട് ആറുമണി മുതൽ ജൂബിലി മ്യൂസിക് നൈറ്റ്. ഫെസ്റ്റിന്റെ അവസാന ദിവസം (നവംബർ 4) വൈകിട്ട് 5 30ന് നടക്കുന്ന സമാപന സമ്മേളനത്തിന് ശേഷം നാടകം ‘ജാഗ്രത’. (സംവിധാനം ആർട്ടിസ്റ്റ് സുജാതൻ).

Leave a Reply

Your email address will not be published. Required fields are marked *