mundakkayam

അശാസ്ത്രീയമായ ജില്ലാ പഞ്ചായത്ത് ഡിവിഷൻ വിഭജനം; കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കളക്ടർക്ക് പരാതി നൽകി

മുണ്ടക്കയം: തദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കോട്ടയം ജില്ലാ പഞ്ചായത്തിന്റെ അതിർത്തികൾ പുനർ നിർണയിച്ച വിജ്ഞാപനത്തിൽ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെട്ട കൂട്ടിക്കൽ ബ്ളോക്ക് ഡിവിഷനെ തലനാട് ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

മേലുകാവ് മൂന്നില് ഉൾപ്പെടെ വരുന്ന ഈ ഡിവിഷൻ ഭൂമിശാസ്ത്രപരമായും വികസന ഫലമായും വളരെയേറെ ബുദ്ധിമുട്ടുകളാണ് സൃഷ്ടിക്കുന്നത്. വികസനത്തിൽ ഏറെ പിന്നോക്കം നിൽക്കുന്നതും മലയോര പ്രദേശങ്ങൾ മാത്രം ഉൾക്കൊള്ളുന്നതും ഉരുൾപൊട്ടൽ ഉൾപ്പെടെ ദുരന്തസാധ്യതകൾ ഉൾക്കൊള്ളുന്നതുമായ പ്രദേശങ്ങൾ കൂടുതലായി ഉൾക്കൊള്ളുന്ന ഈ ഡിവിഷൻ ഒരു നിയമസഭാ മണ്ഡലത്തേക്കാൾ ദൈർഘ്യം കൂടുതലാണ്.

ഒരറ്റത്ത് നിന്നും മറ്റേ അറ്റത്ത് എത്തിച്ചേരാൻ 60 കിലോമീറ്ററിലധികം യാത്ര ചെയ്യേണ്ടിവരും. ഇത് ഒരു ജില്ലാ പഞ്ചായത്ത് പ്രതിനിധിയെ സംബന്ധിച്ച് സർക്കാർ പരിപാടികളിലേ സ്വകാര്യ പരിപാടികളിലേ സേവനം ലഭ്യമാക്കാൻ സാധിക്കില്ല.

ആയതിനാൽ പൂഞ്ഞാർ നിയോജക മണ്ഡലത്തിലും കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലും ഉൾപ്പെട്ടതും ഒമ്പതിനായിരം മാത്രം ജനസംഖ്യ ഉള്ളതുമായ കൂട്ടിക്കൽ ഡിവിഷനെ ജില്ലാ പഞ്ചായത്ത് മുണ്ടക്കയം ഡിവിഷനിലോ പൂഞ്ഞാർ ഡിവിഷൻ ഉൾപ്പെടുത്തി തരണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ജില്ലാ കളക്ടർക്ക് പരാതി നൽകിയതായി കൂട്ടിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിജോയി ജോസ് മുണ്ടു പാലത്തിങ്കൽ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *